കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്നു  

വിനോദസഞ്ചാരികൾക്ക് വാൽപ്പാറയിൽ വീണ്ടും നിയന്ത്രണം

അ​തി​ര​പ്പി​ള്ളി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ല​ക്ക​പ്പാ​റ​യി​ൽ ത​മി​ഴ്നാ​ട് വീ​ണ്ടും ത​ട​യു​ന്നു. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ൽ​പ്പാ​റ​യി​ലേ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നും ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ൽ​കൂ. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും ക​ട​ത്തി​വി​ടി​ല്ല. 72 മ​ണി​ക്കൂ​റി​നി​ടെ എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

ര​ണ്ട് മാ​സം മു​മ്പ്​ ത​മി​ഴ്നാ​ട് ഇ​തു​പോ​ലെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം മ​ന​സ്സി​ലാ​ക്കാ​തെ എ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ൽ​പ്പാ​റ​യി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ച്ചി​ല്ല. 

Tags:    
News Summary - restriction for tourists in valparai again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.