ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമല ഭാഗത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ പരിഗണിച്ച് ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു. നീലഗിരി ജില്ലയിൽ കാലാവസ്ഥാ വകുപ്പ് രണ്ടു ദിവസത്തേക്ക് കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന്, ജില്ല ഭരണകൂടം വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
ഇന്ന് പെയ്ത കനത്ത മഴയെ തുടർന്ന് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമലയ്ക്ക് സമീപം മണ്ണിടിഞ്ഞു. പ്രദേശത്ത് വലിയ പാറക്കല്ലുകളും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളിൽ (മേയ് 29, 30) കനത്ത മഴയ്ക്കുള്ള സാധ്യത കാരണം താഴെപ്പറയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടും:
ഈ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അവശ്യ ജോലികൾക്കൊഴികെ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലയിലെ കാലവർഷക്കെടുതി നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണ്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്, ഹൈവേ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും തയാറെടുത്തു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ അറിയിക്കാൻ 1077 എന്ന ടോൾ ഫ്രീ നമ്പറിലോ 0423-2450034, 2450035 നമ്പറിലോ വിളിക്കാം. 9488700588 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യാം.``````````
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.