മേട്ടുപ്പാളയം-കൂനൂർ റെയിൽപാതയിൽ അഡർലി റെയിൽവേ സ്​റ്റേഷനുസമീപം ഉരുണ്ടുവീണ പാറകൾ

നീലഗിരി പൈതൃക ട്രെയിൻ സർവിസ്​ നിർത്തിവെച്ചു

ചെന്നൈ: കനത്ത മഴയിൽ മണ്ണിടിച്ചിലും വൃക്ഷങ്ങൾ കടപുഴകുന്നതും പതിവായതോടെ നീലഗിരി പൈതൃക ട്രെയിൻ സർവിസ്​ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സേലം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

ശനിയാഴ്​ച രാവിലെ 7.10ന്​ മേട്ടുപ്പാളയത്തുനിന്ന്​ കൂനൂരിലേക്ക്​ ട്രെയിൻ പുറപ്പെ​െട്ടങ്കിലും അഡർലി റെയിൽവേ സ്​റ്റേഷനു​ സമീപം റെയിൽപാളത്തിലേക്ക്​ ഭീമൻ പാറകൾ ഉരുണ്ടുവീണ്​ കിടക്കുന്നതു​കണ്ട്​ എൻജിൻ ഡ്രൈവർ നിർത്തിയിടുകയായിരുന്നു. പിന്നീട്​ വിവരം മേലധികാരികളെ അറിയിച്ചു.

ട്രെയിനിലുണ്ടായിരുന്ന 180ഒാളം യാത്രക്കാരെ ബസുകളിലും മറ്റുമായി ഉൗട്ടിയിലേക്ക്​ കയറ്റിവിടുകയായിരുന്നു. രണ്ടാഴ്​ചക്കിടെ ഇത്​ നാലാം തവണയാണ്​ ട്രെയിൻ സർവിസ്​ മുടങ്ങുന്നത്​.

നീലഗിരി മലനിരകളിൽ മഴ തുടരുന്നതിനാൽ ഒക്​ടോബർ 24 മുതൽ മേട്ടുപ്പാളയം-കൂനൂർ ട്രെയിൻ സർവിസ്​ റദ്ദാക്കാനാണ്​ തീരുമാനം.

Tags:    
News Summary - Nilgiri Heritage Train service suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.