നീലഗിരി പൈതൃക ട്രെയിൻ സർവിസ്​ 14 വരെ റദ്ദാക്കി

കോയമ്പത്തൂർ: മഴ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത്​ മേട്ടുപ്പാളയത്തുനിന്ന്​ ഊട്ടി വരെയുള്ള ഹെറിറ്റേജ്​ നീലഗിരി മൗണ്ടൻ റെയിൽ (എൻ.എം.ആർ) സർവിസുകൾ ഈമാസം 14 വരെ റദ്ദാക്കി.

കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കുറച്ചു ദിവസമായി തുടരുന്ന മഴയാണ്​ സർവിസ്​ റദ്ദാക്കാൻ കാരണമെന്ന്​ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ട്രെയിൻ സർവിസുകൾ ട്രാക്കിലേക്ക്​ മണ്ണിടിയുന്നതും പാറകൾ വീഴുന്നതും കാരണം സെപ്​റ്റംബർ മുതൽ തുടർച്ചയായി റദ്ദാക്കിവരുകയാണ്​.

മേട്ടുപ്പാളയത്തിന്​ 10​ കിലോമീറ്റർ അകലെയുള്ള കല്ലാറിലും ഹിൽഗ്രോവിലും മണ്ണിടിച്ചിലുണ്ടായതിനാൽ യാത്രക്കാരെ ബസുകളിലാണ്​ തിരികെ കൊണ്ടു​വന്നത്​.

Tags:    
News Summary - Nilgiri Heritage Train service cancelled till 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.