നാഗർഹോള: പ്രവേശന ഫീസ് വാങ്ങുന്നത് ശുചീകരണത്തിനെന്ന് വനംവകുപ്പ്

ബം​ഗ​ളൂ​രു: നാ​ഗ​ർ​ഹോ​ള ക​ടു​വാ​സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ണാ​ട​ക ഈ​ടാ​ക്കു​ന്ന പ്ര​വേ​ശ​ന​ഫീ​സ് യ​ഥാ​ർ​ഥ​ത്തി​ൽ ശു​ചീ​ക​ര​ണ ഫീ​സ് ആ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നം​വ​കു​പ്പ്. കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്കം എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും മ​റ്റും വ​ന​ത്തി​ലും റോ​ഡ​രി​കു​ക​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം നീ​ക്കാ​നാ​ണ് ഈ ​ഫീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ടു​വ​സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ർ​ണാ​ട​യി​ലേ​ക്കും തി​രി​ച്ചും ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന​ത്.


ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഫീ​സ് ഈ​ടാ​ക്കി​ത്തു​ട​ങ്ങി​യ​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 രൂ​പ​യും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. കേ​ര​ള​ത്തി​ലേ​ക്കു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ട​ക്-​മൈ​സൂ​രു അ​തി​ർ​ത്തി​യി​ലു​ള്ള ആ​ന​ചൗ​ക്കൂ​ർ ഗേ​റ്റ് വ​ഴി നാ​ഗ​ർ​ഹോ​ള ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ബാ​വ​ലി ചെ​ക്ക്പോ​സ്റ്റ്, ആ​ന​ചൗ​ക്കൂ​ർ, നാ​ണ​ച്ചി ഗേ​റ്റ്, ഉ​ദ്ദൂ​ർ, കാ​ർ​മാ​ട്, ക​ല്ലി​ഹ​ട്ടി, വീ​ര​ന​ഹോ​സെ ഹ​ള്ളി ചെ​ക്ക്പോ​സ്റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.