ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ന്‍

ടൂറിസത്തിന് ഗൈഡാവാന്‍ ജില്ലക്ക്​ സ്വന്തം 'കോട്ടയം ടൂറിസം ആപ്'

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കാ​നു​മാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാ​റാ​യി. കോ​ട്ട​യം ടൂ​റി​സം എ​ന്ന​പേ​രി​ല്‍ നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക് സെ​ന്റ​ര്‍ ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ലേ ​സ്റ്റോ​റി​ല്‍നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ബാ​ക്ക്​​വാ​ട്ടേ​ഴ്സ്, പി​ക്​​നി​ക് സ്പോ​ട്ട്സ്, ഹെ​റി​ട്ടേ​ജ​സ്, ഹി​ല്‍ സ്റ്റേ​ഷ​ന്‍സ്, പി​ല്‍ഗ്രിം സെ​ന്റേ​ഴ്സ്, ആ​യു​ര്‍വേ​ദ സെ​ന്റേ​ഴ്സ്, ഗൃ​ഹ​സ്ഥ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റെ​സ്റ്റ് ഹൗ​സു​ക​ളും ഗെ​സ്റ്റ് ഹൗ​സു​ക​ളും റി​സോ​ര്‍ട്ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍, സ​ര്‍വി​സ്ഡ് വി​ല്ല​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​ത്. ഓ​രോ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ഴും അ​തി​ന്റെ മ​നോ​ഹ​ര​മാ​യ ചി​ത്ര​വും ചെ​റു​വി​വ​ര​ണ​ക്കു​റി​പ്പും അ​വി​ടെ എ​ത്താ​നു​ള്ള ഗൂ​ഗി​ള്‍ മാ​പ്പും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​സ്ഥ​ല​വും ല​ഭി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ഏ​റ്റ​വും അ​ടു​ത്ത റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍, വി​മാ​ന​ത്താ​വ​ളം, അ​വി​ടേ​ക്കു​ള്ള ദൂ​രം എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

കോ​ട്ട​യ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​യ കു​മ​ര​ക​ത്തെ​ക്കു​റി​ച്ച് വി​വ​ര​ണ​ങ്ങ​ള്‍ ചേ​ര്‍ത്തി​ട്ടു​ണ്ട്. എ​ക്സ്​​പ്ലോ​ര്‍ കു​മ​ര​കം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്ത് ക്ലി​ക്ക്ചെ​യ്താ​ല്‍ കു​മ​ര​ക​ത്തെ ബോ​ട്ട് റേ​സു​ക​ള്‍, സ്പോ​ട്ട് ലൈ​റ്റു​ക​ള്‍, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍, ഫെ​റി സ​മ​യം, മോ​ട്ടോ​ര്‍ ബോ​ട്ട് ഓ​പ​റേ​റ്റ​ര്‍മാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ എ​ന്നി​വ ല​ഭി​ക്കു​മെ​ന്ന് ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് ഓ​ഫി​സ​ര്‍ ബീ​ന സി​റി​ള്‍ പൊ​ടി​പ്പാ​റ പ​റ​ഞ്ഞു. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ കോ​ട്ട​യ​ത്തി​ന്റെ ത​ന​ത് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍, ഉ​ൽ​പ​ന്ന​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, ക​ലാ​രൂ​പ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ വി​ളി​ക്കു​ന്ന​തി​ന് പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ഫ​യ​ര്‍ സ്​​റ്റേ​ഷ​നു​ക​ള്‍, സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ളും ചേ​ര്‍ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Kottayam Tourism App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.