കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടൊപ്പം നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒത്തുകൂടിയവർ
പെരിന്തല്‍മണ്ണ: വനം വകുപ്പിെൻറ നിയന്ത്രണത്തിലുള്ള കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ദീർഘനാളുകൾക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനത്തിനായി വനം വകുപ്പ് പ്രത്യേകം പാസ് അനുവദിക്കും. കൊടികുത്തിയിൽ വനംവകുപ്പിെൻറ മേൽനോട്ടത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും നടന്നു.
നജീബ് കാന്തപുരം എം.എൽ.എ പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡൻറ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോഫിയ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രബീന ഹബീബ്, അയമു, ഗ്രാമ പഞ്ചായത്തംഗങ്ങളായ നഫീസ, ഗഫൂര്‍, വന സംരക്ഷണ സമിതി പ്രസിഡൻറ് എ.കെ. സെയ്ത് മുഹമ്മദ്, ഡി.എഫ്.ഒ പി. പ്രവീണ്‍, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. വിനു, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രാമദാസന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.