കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രാവല്‍ മാർട്ടിന് (ഐ.ഐ.ടി.എം) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മൂന്ന് ദിവസത്തെ മേളയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായി നൂറിലധികം പവലിയനുകളാണുള്ളത്.
വിവിധ ട്രാവൽ ട്രേഡ് സംഘടനകളുടേയും തീർഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവയുടേയും സ്റ്റാളുകൾ മേളയിലുണ്ട്.
കേരളം, തെലങ്കാന, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഒഡിഷ, ജമ്മു- കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തിനുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഐ.ഐ.ടി.എം ഡയറക്ടർ രോഹിത് ഹംഗൽ, സഹ ഡയറക്ടർ സഞ്ജയ് ഹഖു, സിഹ്രയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് പ്രദീപ്, ടി.എ.എ.ഐ ചെയർപേഴ്സൺ മറിയാമ്മ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സി.ഇ.ഒ കെ. രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികൾ, വെൽനസ് യാത്ര എന്നിവക്ക് ഊന്നൽ നൽകുന്നതാണ് മേള. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യം. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.