Posted On
date_range Updated On
date_range ഇടുക്കി ഡാംസന്ദര്ശനാനുമതി മെയ് 31 വരെ; പ്രവേശനാനുമതി ഓൺലൈൻ ബുക്കിങ് വഴി
തൊടുപുഴ: ഇടുക്കി-ചെറുതോണി ഡാം സന്ദര്‍ശനാനുമതി 2025 മെയ് 31 വരെ ദീർഘിപ്പിച്ചു. ഡാമിലെ ജലനിരപ്പ് പരിശോധന ബുധനാഴ്ചകളിൽ നടക്കുന്നതിനാല്‍ അന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.
മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ബഗ്ഗി കാർ യാത്രക്കടക്കം ചാർജ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഗേറ്റിലൂടെയാണ് പ്രവേശനം.
പ്രവേശനാനുമതി പൂർണമായും ഓൺലൈൻ ബുക്കിംഗ് വഴിയാണ്. ഓൺലൈൻ ബുക്കിങ്ങിന് ശേഷം സീറ്റുണ്ടെങ്കിൽ ബഗ്ഗി യാത്രക്ക് ടിക്കറ്റ് ലഭിക്കും. മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.