കുറഞ്ഞ ചെലവിൽ മൂന്നാറും ഗവിയും വയനാടും ചുറ്റിക്കാണാം; നവംബറിൽ കോഴിക്കോട്ട് നിന്ന് കെ.എസ്.ആർ.ടി.സിയുടെ അടിപൊളി ടൂർ പാക്കേജുകൾ

കോഴിക്കോട്: മഞ്ഞുവീഴുന്ന മലനിരകളിലേക്കും പച്ചപ്പുനിറഞ്ഞ വനമേഖലകളിലേക്കും കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി വിവിധ യൂണിറ്റുകൾ നവംബർ മാസത്തെ വിപുലമായ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. സാമ്പത്തിക ബാധ്യതകളില്ലാതെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന രീതിയിലാണ് ഈ ബജറ്റ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂനിറ്റ് നവംബറിലെ വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലുമായി നിരവധി ആകർഷകമായ പാക്കേജുകളാണ് ബസുകൾ സർവീസ് നടത്തുന്നത്. ഗവി, മൂന്നാർ, മാമലക്കണ്ടം, ഇലവീഴാപ്പൂഞ്ചിറ, സൈലന്റ് വാലി, നെല്ലിയാമ്പതി, പൈതൽമല, ജാനകിക്കാട്, മൈസൂരു തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാരികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട യാത്ര തിരഞ്ഞെുടുക്കാവുന്നതാണ്.

നെല്ലിയാമ്പതി: നവംബർ 1, 8, 15, 22, 29 (നിരക്ക്: ₹1000)

മൈസൂരു: നവംബർ 1, 8, 15, 22, 29 (നിരക്ക്: ₹1000)

അതിരപ്പിള്ളി - മൂന്നാർ: നവംബർ 7, 10 (നിരക്ക്: ₹1830)

മാമലക്കണ്ടം - മൂന്നാർ - വട്ടവട: നവംബർ 7, 14, 21, 28 (നിരക്ക്: ₹2000)

ഗവി: നവംബർ 7, 18, 28 (നിരക്ക്: ₹3500)

ജാനകിക്കാട്: നവംബർ 10 (₹360), നവംബർ 24 (₹440)

നിലമ്പൂർ - മിനി ഊട്ടി: നവംബർ 12, 22 (നിരക്ക്: ₹440)

വയനാട് ജംഗിൾ സഫാരി: നവംബർ 14 (നിരക്ക്: ₹1020)

പൈതൽമല: നവംബർ 15 (നിരക്ക്: ₹680)

മട്ടാഞ്ചേരി വെബ്സ് - കൊച്ചി: നവംബർ 19 (നിരക്ക്: ₹1390)

ഇലവീഴാപ്പൂഞ്ചിറ - ഇലക്കൽക്കല്ല് - വാഗമൺ: നവംബർ 7, 13, 21, 28 (നിരക്ക്: ₹1500)

സൈലന്റ് വാലി: നവംബർ 25 (നിരക്ക്: ₹1610)

കടമക്കുടി കായൽ: നവംബർ 26 (നിരക്ക്: ₹2680)

വിവിധ പാക്കേജുകളിൽ ബസ് യാത്രാനിരക്കിന് പുറമെ താമസസൗകര്യം, പ്രവേശന ടിക്കറ്റുകൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ ഡീലക്സ്, എ.സി ലോ ഫ്ലോർ, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് യാത്രകൾ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി 9946068832, 9188938532 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5:00 വരെയുള്ള സമയങ്ങളിൽ ബുക്കിങ് സേവനങ്ങൾ ലഭ്യമാണ്. മറ്റു സമയങ്ങളിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാം.

Tags:    
News Summary - Budget Tourism: Kozhikode KSRTC Announces Affordable Nov Tour Packages to Munnar, Gavi, Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.