Posted On
date_range Updated On
date_range പാളത്തിൽ കൂറ്റൻ പാറക്കല്ല്; ഊട്ടി ട്രെയിൻ റദ്ദാക്കി
ചെന്നൈ: നീലഗിരി ജില്ലയിലെ കൂനൂരിന് സമീപം പാളത്തിൽ കൂറ്റൻ പാറക്കല്ല് വന്ന് വീണതിനെ തുടർന്ന് മേട്ടുപാളയം- കൂനൂർ പൈതൃക ട്രെയിൻ സർവീസ് ബുധനാഴ്ച റദ്ദാക്കി. ഇതുമൂലം വിദേശികൾ ഉൾപ്പെടെ നൂറുക്കണക്കിന് വിനോദസഞ്ചാരികളുടെ യാത്ര മുടങ്ങി.
കൂനുർ- ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാറ വീണത്. പാളത്തിന്‍റെ മറ്റിടങ്ങളിലും പാറകളും വൃക്ഷങ്ങളും വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കൂനൂർ മേഖലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.