വിതുര (തിരുവനന്തപുരം): സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊന്മുടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനം നിരോധിച്ചു. ഈ ദിവസങ്ങളിൽ ചെക്ക് പോസ്റ്റുകളിലെ പരിശോധനയും കർശനമാക്കും.
മറ്റ് ദിവസങ്ങളിൽ പരിമിതമായ സന്ദർശകരെ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശിപ്പിക്കും. മങ്കയം ഇക്കോ ടൂറിസത്തിൽ സഞ്ചാരികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. പരിസര പ്രദേശങ്ങളിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.