മൂ​ന്നാ​റി​ലെത്തിയ വിനോദസ​ഞ്ചാ​രി​ക​ൾ

മൂന്നാറിൽ പകൽ ശൈത്യം; മഞ്ഞിനും തണുപ്പിനും 'ഹൈ'റേഞ്ച്

തൊടുപുഴ: ഹൈറേഞ്ച് മേഖലയിൽ പലയിടത്തും കനത്ത മഞ്ഞും മഴയും തണുപ്പും.കഴിഞ്ഞ ദിവസം രാത്രി മൂന്നാർ ടൗണിൽ ഏറ്റവും താഴ്ന്ന താപനില നാല് ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 15.3 ഡിഗ്രിയുമായിരുന്നു.തമിഴ്നാട്ടിൽ വീശുന്ന മാൻഡോസ് കാറ്റാണ് പകലും അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണമായി പറയുന്നത്.

കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി തോട്ടം മേഖലയുൾപ്പെടെ പ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. മൂന്നാർ ടൗൺ, നല്ലതണ്ണി, എന്നിവിടങ്ങളിൽ അഞ്ചും മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ നാലുമായിരുന്നു രാവിലത്തെ താപനില.ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

വിദൂര എസ്റ്റേറ്റുകളായ തെൻമല, ഗുണ്ടുമല, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി എന്നിവിടങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്.ശൈത്യകാലമായതോടെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കൻ നിരവധി സഞ്ചാരികളും എത്തി തുടങ്ങിയിട്ടുണ്ട്. ഹൈറേഞ്ചിന്‍റെ മറ്റ് ഭാഗങ്ങളിലും മഞ്ഞും നേരിയ ചാറ്റൽ മഴയും അനുഭവപ്പെടുന്നുണ്ട്. രണ്ടു ദിവസമായി ലോറേഞ്ചിലും മൂടിയ അന്തരീക്ഷമാണ്.

Tags:    
News Summary - Daytime winter in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.