ചു​രു​ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യവർ

ചുരുളി വെള്ളച്ചാട്ടം തുറന്നു; സഞ്ചാരികൾക്ക് ആവേശം

കുമളി: കനത്ത മഴയെ തുടർന്ന് അടച്ചിട്ട ചുരുളി വെള്ളച്ചാട്ടം ശനിയാഴ്ച തുറന്നു. തമിഴ്നാട് അതിർത്തിയിൽ ലോവർ ക്യാമ്പ്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് മലയടിവാരത്തെ ചുരുളി വെള്ളച്ചാട്ടത്തിലേക്ക് എത്താൻ കഴിയുക.

തേക്കടി കാണാനെത്തുന്ന വിനോദസഞ്ചാരികൾ, തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നാട്ടുകാർ എന്നിവരെല്ലാം ചുരുളി സന്ദർശിക്കുകയും വെള്ളച്ചാട്ടത്തിൽ കുളിക്കുകയും ചെയ്യുന്നത് പതിവാണ്.

പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട സ്ഥലത്താണിത്.മലക്ക് മുകളിലെ തൂവാനം അണക്കെട്ടിൽനിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്. ഒപ്പം വനമേഖലയിൽ പെയ്യുന്ന മഴയും ചുരുളിയിലേക്ക് വലിയതോതിൽ വെള്ളം എത്തിക്കുന്നു.

Tags:    
News Summary - Churuli Falls opened; Tourists are excited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.