ദി​ൽ​ഷാ​ദി​ന്റെ ബൈ​ക്ക് യാ​ത്ര പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ഒ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് 32 രാ​ജ്യ​ങ്ങ​ൾ; ദി​ൽ​ഷാ​ദ് ബൈ​ക്ക് യാ​ത്ര തു​ടങ്ങി

വ​ള്ളി​ക്കു​ന്ന് (മലപ്പുറം): ബൈ​ക്കി​ൽ ഒ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് ഇ​ന്ത്യ മു​ത​ൽ 32 രാ​ജ്യ​ങ്ങ​ൾ ചു​റ്റി​ക്ക​റ​ങ്ങാ​ൻ ചേ​ലേ​മ്പ്ര സ്വ​ദേ​ശി ദി​ൽ​ഷാ​ദ് യാ​ത്ര ആ​രം​ഭി​ച്ചു. ചേ​ലേ​മ്പ്ര പാ​റ​യി​ൽ പീ​ടി​യേ​ക്ക​ൽ ഹു​സൈ​ൻ-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പു​തി​യ യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് മും​ബൈ വ​രെ ബൈ​ക്ക് ഓ​ടി​ച്ചു മും​ബൈ​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ക​പ്പ​ൽ മാ​ർ​ഗം എ​ത്തും.

ദു​ബൈ​യി​ൽ​നി​ന്ന് ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി സൂ​യ​സ് ക​നാ​ൽ വ​ഴി ഈ​ജി​പ്തി​ലേ​ക്ക് ക​ട​ക്കും. തു​ട​ർ​ന്ന് 27 ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ ക​റ​ങ്ങി ലി​ബി​യ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി.

ശ​നി​യാ​ഴ്ച മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് ജി​ല്ലാ​തി​ർ​ത്തി​യി​ലെ ഇ​ടി​മൂ​ഴി​ക്ക​ൽ നി​സ​രി ജ​ങ്​​ഷ​നി​ൽ പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ ദി​ൽ​ഷാ​ദി​ന്റെ ബൈ​ക്ക് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് യാ​ത്ര​യാ​ക്കാ​ൻ എ​ത്തി​യ​ത്.

Tags:    
News Summary - 32 countries in one year; Dilshad bike ride started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.