Posted On
date_range Updated On
date_range കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര സർവിസുമായി കെ.എസ്.ആർ.ടി.സി
കണ്ണൂർ: ജനുവരി 23 മുതൽ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്ര സർവിസ് നടത്തും. രാവിലെ ആറിന് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10ഓടെ തിരിച്ചെത്തുന്ന വിധമാണ് സർവിസ്.
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയൻറ് എന്നിവയാണ് സന്ദർശിക്കുക. നാല് നേരത്തെ ഭക്ഷണം, പ്രവേശന ഫീസ് എന്നിവയുൾപ്പെടെ 1,000 രൂപയാണ് ചാർജ്. ഫോൺ: 9526863675, 9744852870.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.