ഷാര്‍ജ ഫുജൈറയിലെ ബിദിയ എന്ന കൊച്ചുഗ്രാമം ചരിത്രത്തില്‍ ഇടംപിടിക്കുന്നത് ഇവിടെയുള്ള അല്‍ ബിദിയ (ഒട്ടോമന്‍) മസ്ജിദിന്‍െറ പേരിലാണ്. നൂറ്റാണ്ടുകളായി റമദാനെ സ്വീകരിച്ച നിര്‍വൃതിയില്‍ നില്‍ക്കുന്ന പള്ളിയുടെ നിര്‍മാണ കല ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നാല് മിനാരങ്ങളാണ് പള്ളിക്കുള്ളത്. ഇവയെല്ലാം കൂടി പള്ളിയുടെ അകത്തുള്ള ഒറ്റ തൂണിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള പള്ളികള്‍ എടുത്ത് പരിശോധിച്ചാല്‍ ഇത്തരമൊരു നിര്‍മാണം കണ്ടത്തൊന്‍ സാധിക്കില്ളെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലഭ്യമായ തെളിവുകള്‍ പ്രകാരവും റേഡിയോ കാര്‍ബണ്‍ അനാലിസിസ് മുഖേനയും നടത്തിയ പഠനത്തില്‍ എ.ഡി 1446 കാലഘട്ടത്തിലായിരിക്കാം പള്ളി നിര്‍മിച്ചതെന്ന് ചില ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ചിലരുടെ അഭിപ്രായം ഇതിലും പഴക്കമുണ്ടെന്നാണ്.
ബിദിയ എന്ന കടലോര, മലയോര, കാര്‍ഷിക ഗ്രാമത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ വിസ്മയപ്പെടുത്തുന്നതാണ്. മലകള്‍ക്കും കടലിനുമിടയില്‍ കാര്‍ഷിക വിളകള്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ കാഴ്ച ബിദിയക്ക് സ്വന്തമാണ്. കടലിലും നിരവധി മലകളുണ്ട്. ഇവയുടെ വലുപ്പം ഇതുവരെ കണക്കാക്കിയിട്ടില്ല. കടലിലെ മലകള്‍ കണ്ടാല്‍ ആദ്യമായി ഇവിടെ എത്തുന്നവര്‍ വിചാരിക്കുക ആന നീരാടാനിറങ്ങിയതായിരിക്കുമെന്നാണ്.
ബിദിയ ഗ്രാമത്തില്‍ നടത്തിയ ഉദ്ഖനനത്തില്‍ 4000 വര്‍ഷം പഴക്കമുള്ള നിരവധി വസ്തുക്കള്‍ ലഭിച്ചിരുന്നു. ഇതില്‍ ചില വസ്തുക്കള്‍ ബി.സി 1000ല്‍ ഉപയോഗത്തിലുള്ളതായിരുന്നെന്നും തെളിഞ്ഞിരുന്നു. ബിദിയ എന്ന പ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജനവാസ മേഖലയായിരുന്നു എന്നതിന്‍െറ തെളിവുകള്‍ കാണാന്‍ പള്ളിയുടെ പുറകിലെ മലമുകളിലൂടെ ശ്രദ്ധയോടെ സഞ്ചരിച്ചാല്‍ മതി. കാലത്തിന്‍െറ കാലടികള്‍ പതിഞ്ഞ നിരവധി വാസ സ്ഥലങ്ങളും ഭരണപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന നിര്‍മിതികളും ഇവിടെ ഉണ്ടായിരുന്നുവെന്ന് ബോധ്യമാകും. രണ്ട് നിരീക്ഷണ കോട്ടകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. ശത്രുക്കള്‍ മലകള്‍ താണ്ടിയോ കടല്‍ കടന്നോ വരുന്നത് ഇവിടെ നിന്നാല്‍ വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു. മണ്‍കട്ടകളും കല്ലുകളും കൂട്ടിയോജിപ്പിച്ച് ചുണ്ണാമ്പും മണലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം പല തട്ടുകളായി പ്ളാസ്റ്റര്‍ ചെയ്താണ് മസ്ജിദും നിരീക്ഷണ കോട്ടകളും നിര്‍മിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ സംഘടിത നമസ്കാരങ്ങള്‍ ബിദിയ പള്ളിയില്‍ നടന്നിരുന്നുവെന്നതിന് തെളിവായി ഇവിടെ പ്രസംഗ പീഠമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.