പാലത്തായി: പ്രതി പത്മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്

കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് പ്രതി ബി.ജെ.പി നേതാവ് പത്മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട്ട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

പ്രതി രക്ഷപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ ആഭ്യന്തര വകുപ്പ് കൈകൊള്ളേണ്ടതുണ്ട്. കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും സംരക്ഷണത്തിനും വലിയ പ്രാധാന്യം കൊടുക്കും എന്ന് ഉറപ്പ് നൽകിയ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഈ ഘട്ടം വരെ പാലത്തായിയിലെ കൊച്ചു പെൺകുട്ടിക്ക് ഒരു നീതിയും ലഭിച്ചിട്ടില്ല.

ഇനി അന്തിമമായി നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമ്പോൾ ഈ ഘട്ടത്തിലെങ്കിലും സർക്കാർ അടിയന്തിരമായി കടമ നിർവ്വഹിക്കണമെന്ന് അഭ്യർഥിക്കണമെന്നും നിവേദനത്തിൽ ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Palathai Case: Women Justice directed to file a chargesheet against accuse Padmarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.