Posted On
date_range Updated On
date_range ഓമന മൃഗത്തിന്‍റെ വിയോഗം; പത്രത്തിൽ അനുശോചന സന്ദേശം നൽകി ഉടമ
വടകര: അരുമയായ വളർത്തു നായുടെ വിയോഗത്തിന്‍റെ 41-ാം ദിനം പത്രത്തിൽ അനുശോചന സന്ദേശം നൽകി വടകര സ്വദേശിനി. വടകര എടച്ചേരി ശാലിനി നിവാസിൽ ശാലിനിയാണ് തന്റെ വളർത്തു നായ് അമ്മു മോളുടെ ഓർമ്മയിൽ അനുശോചിച്ച് പത്രത്തിൽ കുറിപ്പ് നൽകിയത്.
ഇന്ത്യൻ സ്പിറ്റ്സ് ഇനത്തിൽ പെട്ട നായുടെ പ്രായം 15 വയസായിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ശാലിനി വടകരയിൽ നിന്നും അമ്മുമോളെ സ്വന്തമാക്കിത്. ശാലിനിയും അമ്മ വൽസലയും ചേർന്നാണ് നായ്ക്കുട്ടിയെ വളർത്തിയത്.
സ്വന്തം മകളായിരുന്നു അവളെനിക്കെന്ന് ശാലിനി പറയുന്നു. ചിത്ര സഹിതം വന്ന അനുശോചന സന്ദേശത്തിൽ നായുടെ ജനന, മരണ ദിനമടക്കം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.