Posted On
date_range Updated On
date_range യു.പിയിൽ അംബേദ്കർ പ്രതിമ തകർത്തു
ബലിയ: യു.പിയിലെ ബലിയയിൽ ഡോ. ഭീംറാവു അംബേദ്കറുടെ പ്രതിമ കേടുപാടുകൾ വരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രദേശത്തെ ദലിത് സമുദായം പ്രതിഷേധവുമായെത്തി.
എത്രയുംേവഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സർവേശ് യാദവ് പറഞ്ഞു. അംേബദ്കർ കമ്മിറ്റി പ്രസിഡൻറ് സുനിൽ കുമാറിെൻറ പരാതിയിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ ഭീം പുര പൊലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ സിക്കന്ദർപുർ മേഖലയിലും അംബേദ്കർ പ്രതിമ കേടുപാടുകൾ വരുത്തിയനിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.