ഫാ​ൽ​ക്ക​ൺ ഹെ​വി റോക്കറ്റ് അയണോസ്പീയറിൽ ഗർത്തവും അലകളും ഉണ്ടാക്കിയെന്ന് 

തായ്പോയ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റായ ‘ഫാ​ൽ​ക്ക​ൺ ഹെ​വി’ ബഹിരാകാശത്തേക്ക് കടന്നു പോയപ്പോൾ ഭൗമ അന്തരീക്ഷ പാളിയായ അയണോസ്പീയറിൽ വലിയ അലയൊലികളും താൽകാലിക ഗർത്തവും രൂപപ്പെട്ടതായി ശാസ്ത്ര പഠനം. 900 കിലോമീറ്റർ വിസ്‌താരമുള്ള വൃത്താകൃതിയുള്ള അലയൊലികളാണ് റോക്കറ്റ് കടന്നു പോയപ്പോൾ അയണോസ്പീയറിൽ രൂപപ്പെട്ടത്. കൂടാതെ 559 മൈൽ താൽകാലിക ഗർത്തം അയണോസ്പീയറിന്‍റെ പ്ലാസ്മയിൽ ഉണ്ടാക്കിയെന്നും ഇത് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുകയും ചെയ്തു. ഈ അലയൊലികൾക്ക് അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തേക്കാൾ നാലു മടങ്ങ് വലിപ്പം വരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തയ് വാൻ നാഷണൽ ചെങ് കുങ് സർവകലാശാലയിലെ ജിയോ ഫിസിക്സ് ശാസ്ത്രജ്ഞൻ ചാൾസ് ലിൻ നേതൃത്വം നൽകിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ ഉള്ളത്. 

അയണോസ്പീയറിൽ രൂപപ്പെട്ട വൃത്താകൃതിയുള്ള അലയൊലികൾ കാണിക്കുന്ന രേഖാചിത്രം
 


റോക്കറ്റ് വിക്ഷേപണത്തിന്‍റെ ഭാഗമായി നിരവധി പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, വൃത്താകൃതിയിൽ കൂടുതൽ വിസ്താരമുള്ള അലകൾ രൂപപ്പെടുത്തുന്നത് ആദ്യമാണെന്നും ചാൾസ് ലിൻ ചൂണ്ടിക്കാട്ടുന്നു. സാധാരണ റോക്കറ്റ് ബഹിരാകാശത്തേക്ക് റോക്കറ്റ് കുതിക്കുമ്പോൾ 'വി' ആകൃതിയിലുള്ള അലയൊലികളാണ് രൂപപ്പെടാറുള്ളത്. ഇതിൽ നിന്ന് വ്യത്യസമായി ഫാ​ൽ​ക്ക​ൺ ഹെ​വി കടന്നു പോയപ്പോൾ വൃത്താകൃതിയുള്ള അലകളാണ് രൂപപ്പെട്ടതെന്ന് ഗ്രാഫുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ വിശദമാക്കുന്നു. 

റോക്കറ്റുകൾ ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ അന്തരീക്ഷ പാളിക്കുണ്ടാകുന്ന മാറ്റം
 


കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 27 എൻജിനുകൾ ഉപയോഗിച്ച് ഫാ​ൽ​ക്ക​ൺ ഹെ​വി റോക്കറ്റ് ഫ്ലോ​റി​ഡ​യി​ലെ ​െക​ന്ന​ഡി സ്​​പേ​സ്​ സെന്‍റ​റി​ൽ​ നി​ന്ന് വിജയകരമായി പരീക്ഷിച്ചത്. ഫാൽക്കൺ ഹെവിയുടെ മുകൾ ഭാഗത്താണ് ടെസ്ലലയുടെ സ്പോർട്സ് കാറും കാറിൽ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാർമാൻ എന്ന പേരുള്ള പ്രതിമയും ഉണ്ടായിരുന്നു. 

അന്തരീക്ഷ പാളികളുടെ രേഖാചിത്രം
 


ബ​ഹി​രാ​കാ​ശ ഉ​പ​ക​ര​ണ നി​ർ​മാ​ണ, ബ​ഹി​രാ​കാ​ശ ഗ​താ​ഗ​ത സേ​വ​ന രം​ഗ​ത്തു​ള്ള യു.​എ​സി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ‘സ്​​പേ​സ്​ എ​ക്​​സ്’ ​ഇ​ത്ത​ര​മൊ​രു റോ​ക്ക​റ്റ്​ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​താ​യി 2011ൽ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2013ഒാ​ടെ അ​ത്​ ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ കു​തി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ വ്യ​വ​സാ​യ ക​മ്പ​നി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു കൂ​റ്റ​ൻ റോ​ക്ക​റ്റ്​ നി​ർ​മി​ച്ച്​ പ​രീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തേ ഫാ​ൽ​ക്ക​ൺ 9 എ​ന്ന റോ​ക്ക​റ്റ്​ പ​രീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ഹ​ക ശേ​ഷി​യു​ള്ള​താ​യിരുന്നു​ ഫാ​ൽ​ക്ക​ൺ ഹെ​വി. 

12 മീ​റ്റ​ർ വ്യാ​സ​വും 70 മീ​റ്റ​ർ ഉ​യ​ര​വു​മുള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റാ​ണ് ഫാ​ൽ​ക്ക​ൺ ഹെ​വി​. റോ​ക്ക​റ്റി​​​​​​​​​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത്​ അ​യ​ച്ചു​ ത​രാ​ൻ ശേ​ഷി​യു​ള്ള കാ​മ​റ​ക​ൾ ഇതിൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

Full View
Tags:    
News Summary - SpaceX (Falcon 9) Rocket Launch Created Shock Wave and hole in ionosphere -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.