ചിത്രങ്ങൾ തെളിവ്​; ചൊവ്വയിൽ ജീവനുണ്ടെന്ന്​ യു.എസ്​ ​ശാസ്​ത്രജ്ഞൻ

ന്യൂയോർക്ക്​: ചൊവ്വയിൽ ജീവനുണ്ടെന്ന വാദവുമായി യു.എസ്​ ശാസത്രജ്ഞൻ. ഒഹിയോ യൂനിവേഴ്​സിറ്റിയിലെ ശാസ്​ത്രജ്ഞ നായ എമി​റിറ്റസ്​ വില്യം റോമോസേറാണ്​​ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ തെളിവായെടുത്ത്​ ഇക്കാര്യം പറഞ്ഞിരിക്ക ുന്നത്​. ഷഡ്​പദങ്ങൾക്ക്​ സമാനമായ ജീവികൾ ചൊവ്വയിലുണ്ടെന്നാണ്​ അദ്ദേഹം അവകാശപ്പെടുന്നത്​.

നാസയുടെ വിവിധ ചൊവ്വാ ദൗത്യങ്ങൾക്കിടെ അയച്ച ചിത്രങ്ങളാണ്​ അദ്ദേഹം വിശകലനത്തിന്​ ഉപയോഗിച്ചത്​. തേനീച്ചകളോട്​ സാമ്യമുള്ള ജീവികളാണ്​ ചൊവ്വയിലുള്ളത്​. ഇതിൻെറ ഫോസിലുകളും ചുവന്ന ഗ്രഹത്തിലുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

ചൊവ്വയിലെ ജീവൻെറ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസ നിരവധി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്​. എന്നാൽ, ചൊവ്വയിൽ ജീവനുണ്ടെന്നതിനുളള വിശ്വസനീയ യോഗ്യമായ തെളിവുകൾ ഇതുവരെ നാസക്ക്​ ലഭിച്ചിട്ടില്ല. 2020ലും സമാനമായ ദൗത്യം നാസ നടത്തുന്നുണ്ട്​.

Tags:    
News Summary - Scientist claims to spot insects on Mars-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.