ചന്ദ്രനും ഓർബിറ്ററും തമ്മിലുള്ള അകലം കുറക്കുന്നത് അപകടകരം -ഇസ്രോ മുൻ ശാസ്ത്രജ്ഞൻ

ചെന്നൈ: വിക്രം ലാൻഡറിൽ നിന്നുള്ള ശക്തി കുറഞ്ഞ സിഗ്നലുകൾ ശേഖരിക്കുന്നതിനായി ചന്ദ്രനും ഒാർബിറ്ററും തമ്മിലുള് ള അകലം കുറക്കുന്നത് അപകടകരമെന്ന് ഇസ്രോ മുൻ ശാസ്ത്രജ്ഞൻ. ഭ്രമണപഥത്തിൽ 100 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ചന്ദ്രന െ ഒാർബിറ്റർ വലം വെക്കുന്നത്. ഇത് 50 കിലോമീറ്ററിലേക്ക് എത്തിക്കാനാണ് ഇസ്രോയുടെ നീക്കം.

ഇസ്രോയുടെ പുതിയ നടപട ി എന്താണെന്ന് പൂർണമായി അറിയില്ല. ശക്തി കുറഞ്ഞ സിഗ്നലുകൾ ഒാർബിറ്ററിന് പിടിച്ചെടുക്കാൻ സാധിക്കുമെന്നത് ഒരു സാധ ്യത മാത്രമാണ്. ഇത് വിക്രം ലാൻഡറിനെ പുനഃസ്ഥാപിക്കുന്നതിന് പര്യാപ്‌തമാകുമെന്ന് കരുതുന്നില്ല. 100 കിലോമീറ്റർ ഭ്രമണപഥത്തിൽ ഒാർബിറ്റർ സുരക്ഷിതമാണ്. ഒാർബിറ്ററിലെ എൻജിൻ ജ്വലിപ്പിച്ചാണ് 50 കിലോമീറ്ററിലേക്ക് മാറ്റേണ്ടത്.

വിക്രം ലാൻഡർ നിലവിലുള്ള സ്ഥലത്തെ പരിശോധനക്ക് ശേഷം പൂർവ ഭ്രമണപഥത്തിൽ ഒാർബിറ്ററിനെ മാറ്റുന്നതിനും എൻജിൻ ജ്വലിപ്പിക്കേണ്ടതുണ്ട്. ഇത് ചെലവേറിയ നടപടിയാണെന്നും ഇതുവഴി ഏഴു വർഷമുള്ള ഒാർബിറ്ററിന്‍റെ ആയുസ് കുറയാൻ ഇടയാക്കുമെന്നും ഇസ്രോ മുൻ ശാസ്ത്രജ്ഞൻ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ ഏഴിന് പു​ല​ർ​ച്ചെ ഒ​ന്നേ മു​ക്കാ​ലോ​ടെ​യാ​ണ്​ ച​ന്ദ്ര​​​​െൻറ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്​​റ്റ്​ ലാ​ൻ​ഡി​ങി​ന്​ ശ്ര​മി​ക്ക​വെ വെ​റും 2.1 കി.​മീ​റ്റ​ർ അ​ക​ലെ​വെ​ച്ച്​ വി​ക്രം ലാ​ൻ​ഡ​ർ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ​ നി​ന്ന്​ തെ​ന്നി മാ​റി​യ​ത്. എട്ടാം തീയതി ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിൽ ഇ​ടി​ച്ചി​റ​ങ്ങി​യ ലാൻഡറിന്‍റെ ചിത്രം (തെ​ർ​മ​ൽ ഇ​മേ​ജ്) ഒാർബിറ്ററിലെ കാമറ ശേഖരിച്ചിരുന്നു. വീ​ഴ്​​ച​യി​ൽ ലാൻഡറിന് പു​റ​മെ​ക്ക്​ ത​ക​രാ​റു​ക​ൾ ഇ​ല്ലെന്നാണ് ചിത്രത്തിലുടെ വിലയിരുത്തിയത്.

വി​ക്രം ലാ​ൻ​ഡ​റി​​​​െൻറ ദി​ശ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ൻ​ജി​നു​ക​ളി​ലൊ​ന്ന്​ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ്​ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ദൗ​ത്യം ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. ലാ​ൻ​ഡ​റിന്‍റെ ഇടിച്ചിറക്കത്തിൽ റോ​വ​റി​നും ചെ​റി​യ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ അ​തിന്‍റെ നീ​ക്ക​ത്തെ​യും ബാ​ധി​ച്ചേ​ക്കും.

Full View
Tags:    
News Summary - Reducing Chandrayaan 2 Orbiter's orbit may be dangerous -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.