മസ്കത്ത്: ഒമാനിൽ നിർമിച്ച ആദ്യ ഉപഗ്രഹം അടുത്തവർഷം വിക്ഷേപിക്കും. പ്രകാശമലിനീകരണം കണ്ടെത്തുകയാണ് ഉപഗ്രഹത്തിെൻറ പ്രാഥമിക ദൗത്യം. തെരുവുവിളക്കുകളിൽനിന്നും മറ്റു മനുഷ്യനിർമിത സ്രോതസ്സുകളിൽനിന്നും ഉള്ള കൃത്രിമപ്രകാശത്തിെൻറ അളവ് കണ്ടെത്തുകയാണ് ലക്ഷ്യം. ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഉപഗ്രഹ നിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗതാഗത-വാർത്താവിനിമയ, ടെലികമ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ, ആംഡ് ഫോഴ്സസ് അടക്കം വിവിധ സർക്കാർ വകുപ്പുകൾ, അക്കാദമിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ഒമാെൻറ ചരിത്രത്തിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ ഇതുമായി സഹകരിക്കുന്നുണ്ട്. ബഹിരാകാശ ഗേവഷണ രംഗത്തെ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കാര്യക്ഷമതയും പ്രവർത്തനശേഷിയും വർധിപ്പിച്ചെടുക്കുകയും ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ലക്ഷ്യമാണ്. ക്യൂബ്സാറ്റ് എന്ന് അറിയപ്പെടുന്ന അടിസ്ഥാന വിഭാഗത്തിൽ പെടുന്ന ഉപഗ്രഹമാകും വിക്ഷേപിക്കുകയെന്ന് ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിഡൻറ് ഡോ.സാലെഹ് ബിൻ സൈദ് അൽ ഷെഹ്താനി പറഞ്ഞു. പ്രകാശ മലിനീകരണം ഏറ്റവും ഉയർന്ന തോതിൽ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുകയും അത് കുറക്കുകയും ചെയ്യുകയാണ് ഉപഗ്രഹത്തിെൻറ ദൗത്യം. ഉപഗ്രഹം രൂപകൽപനാ ഘട്ടത്തിലാണ്. തീരുമാനപ്രകാരം കാര്യങ്ങൾ മുന്നോട്ടുപോകുന്നുണ്ട്. അടുത്ത വർഷം ഉപഗ്രഹം വിക്ഷേപണ ഘട്ടത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക തീയതിയോ മാസമോ ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഡോ. സാലെഹ് പറഞ്ഞു.
കൃത്രിമ പ്രകാശത്തിെൻറ ദൂഷ്യവശങ്ങൾ സംബന്ധിച്ച് പഠനങ്ങൾ നടന്നുവരുകയാണ്. കൃത്രിമ പ്രകാശം നക്ഷത്രങ്ങളിൽനിന്നുള്ള പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ആദ്യകാലത്ത് ഇത് ശ്രദ്ധിച്ചിരുന്നത്. പിന്നീട് ഇതൊരു വളരുന്ന പ്രശ്നമാണെന്ന് തിരിച്ചറിയപ്പെടുകയായിരുന്നു. നൈസർഗികമായ പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന അനാവശ്യപ്രകാശം ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുന്നതും ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നതാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. കൃത്രിമ പ്രകാശ സ്രോതസ്സുകളുടെ നിർമാണം, വൈദ്യുതിയുടെ ഉപഭോഗം എന്നിവ കണക്കിലെടുക്കുേമ്പാൾ ഇത് സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.