ബഹിരാകാശ പേടകങ്ങൾക്കായി നാസയുടെ വിർച്യൽ ഇൻസ്റ്റിട്ട്യൂട്ട്​

സിലിക്കൺവാലി: ചെറു ബഹിരാകാശ പേടകങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിർച്യൽ ഇൻസ്​റ്റ്യുട്ട്​ സ്​ഥാപിക്കുന്നു. 2017ൽ ആയിരിക്കും നാസയുടെ പുതിയ ഇൻസ്റ്റിട്ട്യുട്ട്​ അമേസിൽ നിലവിൽ വരിക.

ചെറു ബഹിരാകാശ പേടകങ്ങ​ളെ കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇൗ രംഗത്തെ വിദഗ്ധരുമായും വിവിധ സ്​ഥാപനങ്ങളുമായും ആശയവിനിമയം നടത്തുക എന്നതും വിർച്യൽ ഇൻസ്​റ്റ്യുട്ടി​െൻറ ലക്ഷ്യമാണ്​. ഭാവിയിൽ ​ചെറു ബഹിരാകാശ പേടകങ്ങൾക്ക്​ വൻ വ്യവസായ സാധ്യതകളാണുള്ളത്​.

വാണിജ്യ ബഹിരാകാശ രംഗത്തെ സാധ്യതകൾ കുടുതലായി ഉപയോഗപ്പെടുത്താൻ വിർച്യൽ ഇൻസ്​റ്റ്യുട്ട്​ സാധിക്കുമെന്ന് നാസ ടെക്​നോളജി വിഭാഗം ഡയറക്​ടർ സ്​റ്റീവ്​ ജുറിസിക്​ പറഞ്ഞു. ചെറു ബഹിരാകാശ പേടങ്ങ​ൾക്കായി കുറേ വർഷങ്ങളായി നാസ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയെയും പരിസ്​ഥിതിയെയും കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായിക്കുന്നതാണ്​ ചെറു ബഹിരാകാശ പേടകങ്ങൾ. അതിനാൽ തന്നെ ഭാവിയിൽ വൻ വാണിജ്യ സാധ്യതയുള്ള മേഖലയാണിത്.

 

Tags:    
News Summary - nasa virtual institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.