ചന്ദ്രനിലും ചൊവ്വയിലും പോയി വെള്ളം ശേഖരിക്കാൻ സഹായിക്കാമോ; 7.5 ലക്ഷം രൂപ നൽകാമെന്ന്​ നാസ

ന്യൂഡൽഹി: ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാന്‍ സര്‍വകലാശാല തലത്തിലുള്ള എഞ്ചിനീയറിങ്​ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് നാസ. 2021 മൂണ്‍ ടു മാര്‍സ് ഐസ്, പ്രോസ്‌പെക്റ്റിങ്​ ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്. നാസ തലവൻ ഡഗ്ലസ്​ ടെരിയർ ആണ്​ പ്രസ്​താവനയിലൂടെ ഇക്കാര്യം അറിയിച്ചത്​.

ബഹിരാകാശ ദൗത്യങ്ങളില്‍ കുടിക്കാനും ചെടികള്‍ വളര്‍ത്താനും തുടങ്ങി റോക്കറ്റ് പ്രൊപ്പല്ലൻറ്​ ഉണ്ടാക്കുന്നതിന് വരെ വെള്ളം ആവശ്യമാണ്. എന്നാല്‍ ഭൂമിയില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് ചെലവേറിയ കാര്യമാണെന്നും​ നാസ തലവൻ പ്രസ്​താവനയിൽ പറയുന്നു​.

ബഹിരാകാശത്ത് നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഏറെ ജല സമ്പത്തുമുണ്ട്. വാട്ടര്‍ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്​ കണ്ടെത്തിയിട്ടുമുണ്ട്​. ചന്ദ്ര ഉപരിതലം പര്യവേക്ഷണം ചെയ്യു​േമ്പാൾ കണ്ടെത്തുന്ന വെള്ളം ചിലപ്പോൾ മലിനമായതാവും​. അവ കുടിക്കാൻ ഉപയോഗിക്കുന്നതിന്​ മുമ്പായി മലിനമുക്​തമാക്കേണ്ടതുണ്ട്​. സുരക്ഷിതവും കാര്യക്ഷമവുമായി രീതിയിൽ വെള്ളം എങ്ങനെ ശേഖരിക്കാമെന്നത്​ പഠിക്കുന്നത്​ സുസ്ഥിര മനുഷ്യ പര്യവേക്ഷണത്തിന്​ പ്രധാനമാണ്​. നാസ തലവൻ കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനാണ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മനുഷ്യന്‍ നടത്തുന്ന പര്യവേഷണത്തില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും പുതിയ പദ്ധതി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍, 2020 നവംബര്‍ 24 നുള്ളില്‍ വിശദമായ പ്ലാനുകൾ തയ്യാറാക്കി അയക്കണം. പത്ത് ടീമുകളേയാണ് തിരഞ്ഞെടുക്കാൻ പോകുന്നത്​. ടീമിലെ ഓരോ അംഗങ്ങള്‍ക്കും തങ്ങളുടെ പദ്ധതി ആവിഷ്‌കരിക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി 7.5 ലക്ഷം രൂപയാണ്​ നാസ വാഗ്ദാനം ചെയ്യുന്നത്​. 

Tags:    
News Summary - NASA to pay engineering students Rs 7.5 lakh to help harvest water on Moon, Mars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.