ആദ്യം ചിത്രം... പിന്നീട് ദൃശ്യം... ഇപ്പോൾ ശബ്ദം...; വിസ്മയമായി ചൊ​വ്വ​യിലെ ഹെ​ലി​കോ​പ്​​ട​ർ

കേ​പ്​ ക​നാ​വ​റ​ൽ: അ​മേ​രി​ക്ക​യു​ടെ ചൊ​വ്വ ദൗ​ത്യം പെ​ഴ്​​സി​വി​യ​റ​ൻ​സിന്‍റെ ഭാ​ഗ​മാ​യ ചെ​റു ഹെ​ലി​കോ​പ്​​ട​ർ ഇൻജെന്യൂയിറ്റി പറക്കുന്നതിന്‍റെ ശബ്ദം പുറത്തുവിട്ട് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ നാ​സ. ചൊ​വ്വാ ഗ്രഹത്തിന്‍റെ ഉ​പ​രി​ത​ല​ത്തി​ലൂടെ ഹെ​ലി​കോ​പ്​​ട​ർ പ​റ​ക്കുന്നതിന്‍റെ ശബ്ദം ഉൾപ്പെടുന്ന വിഡിയോയാണ് കാലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തുവിട്ടത്.  

ഏപ്രിൽ 30ന് ഹെലികോപ്റ്റർ നടത്തിയ നാലാമത് പരീക്ഷണ പറക്കലിന്‍റെ ദൃശ്യങ്ങളാണിവ. അഞ്ചാമത് പരീക്ഷണ പറക്കലിന് ഇൻജെന്യൂയിറ്റി ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ശബ്ദം നാസ പുറത്തുവിട്ടത്.

ഹെലികോപ്റ്ററിന്‍റെ പങ്ക ചെറിയ ശബ്ദത്തിൽ കറങ്ങി തുടങ്ങുന്നതും പിന്നീട് കോപ്റ്റർ പറന്ന് ഉയരുന്നതും കാണാം. കോപ്ടർ ഒരു കൊതുകിനെ പോലെ പറന്ന് ദൂരേക്ക് പോകുന്നതിന്‍റെയും പിന്നീട് തിരികെ വന്ന് ഇറങ്ങുന്നതിന്‍റെയും ശബ്ദം രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിലുണ്ട്.

2020 ജൂ​ലൈ​യി​ലാണ്​ ​ഇൻജെന്യൂയിറ്റി ഹെ​ലി​കോ​പ്​​ട​റിനെയും വഹിച്ചു കൊണ്ടുള്ള പെ​ഴ്​​സി​വി​യ​റ​ൻ​സ് പേടകം ഭൂ​മി​യി​ൽ​ നി​ന്ന്​ പു​റ​പ്പെ​ട്ടത്. 2021 ഫെ​ബ്രു​വ​രി 18ന് ചൊ​വ്വ​യു​ടെ ഉപരിതല​ത്തി​ലെ താ​ഴ്​​ന്ന ഭാ​ഗ​മായ ​ജെ​സേ​റോ ക്രേ​റ്റ​റിൽ പെ​ഴ്​​സി​വി​യ​റ​ൻ​സ് വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി.


ഏപ്രിൽ 20ന് ചെ​റു ഹെ​ലി​കോ​പ്​​ട​ർ​ ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ആദ്യ പ​റ​ക്കൽ വിജയകരമായി പൂർത്തിയാക്കി ച​രി​ത്രം കുറിച്ചു. ആദ്യ ദൗത്യത്തിൽ പ​ത്ത​ടി ഉ​യ​ര​ത്തി​ൽ 39 സെ​ക്ക​ൻ​ഡ്​​ ആണ് ഇൻജെന്യൂയിറ്റി പറന്നത്. 1.8 കിലോഗ്രാം ​തൂ​ക്ക​മു​ള്ള കോ​പ്​​ട​റി​ൽ റൈ​റ്റ്​ ബ്ര​ദേ​ഴ്​​സ്​ പ​റ​ത്തി​യ വി​മാ​ന​ത്തിന്‍റെ ചി​റ​കി​ലെ ചെ​റി​യ ഭാ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു.

കോ​പ്​​ട​ർ പ​റ​ന്നു​യ​ർ​ന്ന ചൊ​വ്വ​യി​ലെ പ്ര​ത​ല​ത്തി​ന്​ നാ​സ 'റൈ​റ്റ്​ ബ്ര​ദേ​ഴ്​​സ്​ ഫീ​ൽ​ഡ്​' എ​ന്ന് നാമകരണം ചെയ്തിട്ടുണ്ട്. ആ​റു വ​ർ​ഷ​മെ​ടു​ത്താ​ണ്​ നാ​ലു​ കാ​ലി​ൽ നി​ൽ​ക്കു​ന്ന 19 ഇ​ഞ്ച്​ ഉ​യ​രം മാ​ത്ര​മു​ള്ള ഹെലികോപ്റ്റർ നി​ർ​മി​ച്ച​ത്. ചൊ​വ്വ​യി​ലെ മൈ​ന​സ്​ 130 ഡി​ഗ്രി ത​ണു​പ്പി​ൽ സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ്​ ചെ​യ്​​താ​ണ് കോ​പ്​​ട​ർ സ്വ​യം പ്രവർത്തി​ക്കു​ന്ന​ത്​.

Tags:    
News Summary - NASA releases audio clip of Mars helicopter humming through thin Martian air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.