ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു

ബംഗളൂരു: ഭൂഭ്രമണപഥത്തിൽനിന്ന്​ ഇന്ത്യയുടെ ബഹിരാകാശപേടകം ചന്ദ്രയാൻ-2​ പകർത്തിയ ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ ​െഎ.എസ്​.ആർ.ഒ പുറത്തുവിട്ടു. വിജയകരമായി നാലാമതും ഭ്രമണപഥം ഉയർത്തിയതിനു​ പിന്നാലെയാണ്​ പേടകത്തിലെ വിക്രം ലാൻഡറിലെ ‘എൽ-14 കാമറ’ ഉപയോഗിച്ച്​ പകർത്തിയ ഭൂമിയുടെ അഞ്ചു ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസി പങ്കുവെച്ചത്​​.

ശനിയാഴ്​ച ​ൈവകീട്ട്​ 5.28ന് പകർത്തിയതാണ്​ ഇവയെന്ന്​ ​െഎ.എസ്​.ആർ.ഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചന്ദ്രയാൻ-2​ പകർത്തിയതെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നേരത്തെ, ചന്ദ്രയാൻ 2 പകർത്തിയതെന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജൂലൈ 22ന്​ ഉച്ചക്ക്​ 2.43ന്​ യാത്രയാരംഭിച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2​ ഭ്രമണപഥം ഉയർത്തുന്നതി​​​െൻറ നാലു ഘട്ടം വിജയകരമായി പിന്നിട്ട്​ ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുകയാണ്​. അവസാന ഭൂഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്​ച നടക്കും. ആഗസ്​റ്റ്​ 14ന്​ ചന്ദ്ര​​​െൻറ ഭ്രമണപഥത്തിലേക്കു​ നീങ്ങുന്ന പേടകം വിക്ഷേപണത്തി​​​െൻറ 48ാം ദിനം ചന്ദ്രനിലിറങ്ങും. ചന്ദ്ര​​​െൻറ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കം (സോഫ്​റ്റ് ​ലാൻഡിങ്​) നടത്തുന്നതോടെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശപേടകമെന്ന റെക്കോഡും ചന്ദ്രയാൻ-2ന്​​ സ്വന്തമാകും.

Tags:    
News Summary - isro releases photots taken by chandrayan2 -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.