ജിസാറ്റ്-7 എ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7 എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വൈകീട്ട് 4.10നാണ് വിക്ഷേപിച്ചത്.

രാജ്യത്തിന്‍റെ 35ാം വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-7എയെ ജി.എസ്.എൽ.വി. എഫ്-11 റോക്കറ്റാണ് ഭ്രമണപഥത്തിൽ എത്തിക്കുക. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രത്തിന്‍റെ കാലാവധി എട്ടു വർഷമാണ്.

2018ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രം നടത്തുന്ന ഏഴാം വിക്ഷേപണമാണിത്. ജിസാറ്റ്-7 എയുടെ വിക്ഷേപണം ഇന്ത്യൻ വ്യോമ, കരസേനകൾക്ക് ഗുണം ചെയ്യും.

Tags:    
News Summary - gsat 7a GSLV-F11 Launching -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.