യൂറോപയില്‍ ജീവജലത്തിന്‍െറ സാധ്യത

വാഷിങ്ടണ്‍: അന്യഗ്രഹങ്ങളില്‍ ജലം തേടിയുള്ള മനുഷ്യാന്വേഷണത്തിന് പുതു പ്രതീക്ഷ നല്‍കി വ്യാഴത്തിന്‍െറ ഉപഗ്രഹമായ യൂറോപ. യൂറോപയുടെ ഘനീഭവിച്ച മഞ്ഞുപാളികള്‍ക്കിടയില്‍ ജലസാന്നിധ്യം ഉണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഏറ്റവും പുതിയ കണ്ടത്തെല്‍. നാസയുടെ ഹബിള്‍ ദൂരദര്‍ശിനിയില്‍ തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന ജലബാഷ്പമാണ് ഈ കണ്ടത്തെലിലേക്ക് ഗവേഷകരെ നയിച്ചത്. മഞ്ഞു പാളികള്‍ക്കിടയില്‍ ജലസമുദ്രം തന്നെ ഉണ്ടാവാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

അങ്ങനെയെങ്കില്‍ ഇത് ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത വില്യം സ്പാര്‍ക് പറഞ്ഞു. യൂറോപയുടെ ദക്ഷിണ ധ്രുവത്തിലാണ് കൂടുതലായും ഇത്തരത്തില്‍ ജലബാഷ്പങ്ങള്‍ കണ്ടതെന്നും സ്പാര്‍ക് പറഞ്ഞു. ജലസാന്നിധ്യം സ്ഥിരീകരിക്കാന്‍ ഉപഗ്രഹത്തിന്‍െറ കട്ടികൂടിയ മഞ്ഞുപാളി തുളച്ചു പരിശോധിക്കേണ്ടിവരുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. സൗരയൂഥത്തിലെ ഏറ്റവും സജീവമായ ജീവസാധ്യതയുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് യൂറോപ. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനോട് വലിപ്പത്തിലും അതിന്‍െറ താപനിലയിലും സാമ്യത പുലര്‍ത്തുന്നുണ്ട് ഈ ഗ്രഹം.

 

Tags:    
News Summary - Europa moon 'spewing water jets' By Jonathan Amos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.