അൽമാട്ടി (കസാഖ്സ്താൻ): ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിതയെന്ന റെക്കോഡ് ക്രിസ്റ്റീന കൊച ്ചിന്. നാസയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2019 മാർച്ച് 14 മുതൽ അന്താരാഷ്്ട്ര ബഹിരാകാശ നിലയത്തിലു ള്ള ഇവർ 11 മാസത്തോളം (328 ദിവസം) പിന്നിട്ടശേഷം വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.
യൂറോപ്യൻ ബഹിരാകാശ സംഘടനയുടെ ലുക പർമിറ്റാനോ, റഷ്യൻ ബഹിരാകാശ സംഘടനയുടെ അലക്സാണ്ടർ സ്കോവ്ർട്സോവിനുമൊപ്പം കസാഖ്സ്താനിലാണ് ഇറങ്ങിയത്. നാസയുടെ തന്നെ ബഹിരാകാശ യാത്രിക െപഗ്ഗി വിറ്റ്സൺ 2017ൽ സൃഷ്ടിച്ച 289 ദിവസമെന്ന റെക്കോഡാണ് ക്രിസ്റ്റീന തകർത്തത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നാസയിൽ നിന്നുള്ള സഹയാത്രിക ജെസീക്ക മിയറിനൊപ്പം സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിലൂടെയും ചരിത്രം രചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.