ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം കഴിഞ്ഞ്​ ചൈനീസ്​ സഞ്ചാരികൾ ഭൂമിയിലെത്തി

ബെയ്​ജിങ്​: ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കി 90 ദിവസത്തിനുശേഷം ചൈനീസ്​ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ഭൂമിയിൽനിന്ന്​ 380 കി.മീ. ഉയരത്തിലുള്ള ചൈനയുടെ ടിയാൻഗോങ്​ ബഹിരാകാശനിലയത്തിലാണ്​ നീ ഹെയ്​ഷങ്​, ലിയു ബോമിങ്​, താങ്​ ഹൊൻബോ എന്നീ മൂന്നു സഞ്ചാരികളും കഴിഞ്ഞത്​. ഷെൻസൗ 12 പേടകത്തിലാണ്​ ഇവർ തിരിച്ചിറങ്ങിയത്​.

ദൗത്യത്തിനിടെ ഇവർ മണിക്കൂറുകൾ നീണ്ട ബഹിരാകാശ നടത്തവും പൂർത്തിയാക്കിയിരുന്നു. ബഹിരാകാശനിലയത്തിൽ നിന്ന്​ ഭൂമിയിലേക്ക്​ സന്ദേശം അയക്കുകയും ചെയ്​തു. ഷെൻസൗ 12 ബഹിരാകാശപേടകം വടക്കൻ മംഗോളിയയിലാണ്​ വെള്ളിയാഴ്​ച സുരക്ഷിതമായി തിരിച്ചിറങ്ങിയത്​. ഇവരെല്ലാം പൂർണ ആരോഗ്യവാന്മാരാണ്​.

ബഹിരാകാശവാഹനം നിലത്തിറങ്ങിയശേഷം സഞ്ചാരികൾ 45 മിനിറ്റോളം പേടകത്തിൽതന്നെ ചെലവഴിച്ചു. ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണിത്​. ജൂൺ ഏഴിനാണ്​ മൂവരും യാത്ര പുറപ്പെട്ടത്​. 2019ലാണ്​ ചൈനയുടെ ബഹിരാകാശ സ്വപ്​നങ്ങൾ പൂവിട്ടത്​. ​ചന്ദ്ര​െൻറ ഇരുണ്ടഭാഗത്ത്​ പേടകമിറക്കുന്ന ആദ്യ രാജ്യമാണ്​ ചൈന. ​അന്താരാഷ്​ട്ര രാജ്യങ്ങൾ അവഗണിച്ചതോടെയാണ്​ ചൈന സ്വന്തമായി ബഹിരാകാശനിലയം തുടങ്ങിയത്​.

Tags:    
News Summary - Chinese astronauts return after 90-day mission to space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.