ചന്ദ്രനിൽ വീണ്ടും സോഫ്​റ്റ്​ ലാൻഡിങ്ങിന്​ ശ്രമിക്കും -ഐ.എസ്​.ആർ.ഒ ചെയർമാൻ

ന്യൂഡൽഹി: ചന്ദ്രനിൽ സോഫ്​റ്റ്​ലാൻഡിങ്​ നടത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന്​ ഐ.എസ്​.ആർ.ഒ ചെയർമാൻ കെ. ശിവൻ. ചന്ദ്രയാൻ-2 ദൗത്യം ഒന്നി​​േൻറയും അവസാനമല്ലെന്നും ശിവൻ വ്യക്​തമാക്കി.

ചന്ദ്രോപരിതലം എത്തുന്നതിന്​ തൊട്ട്​ മുമ്പ്​ വരെ വിക്രംലാൻഡർ പ്രവർത്തന സജ്ജമായിരുന്നു. പ്രധാനപ്പെട്ട പല വിവരങ്ങളും ചന്ദ്രയാൻ-2 ദൗത്യത്തിൽ നിന്ന്​ ലഭിച്ചിട്ടുണ്ട്​. ദൗത്യം ഐ.എസ്​.ആർ.ഒക്ക്​ കൂടുതൽ പരിചയ സമ്പത്ത്​ നൽകി. സമീപഭാവിയിൽ ചന്ദ്രനിൽ വീണ്ടും സോഫ്​റ്റ്​ ലാൻഡിങ്​ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്രം ലാൻഡർ ഇറക്കാൻ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്​ടമാവുകയായിരുന്നു.

Tags:    
News Summary - Chandrayaan-2 not end of story Isro chief K Sivan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.