ജൂണോ  ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചുതുടങ്ങി

വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍െറ രഹസ്യങ്ങള്‍ തേടി പുറപ്പെട്ട ജൂണോ കൃത്രിമോപഗ്രഹം ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചുതുടങ്ങി. കഴിഞ്ഞയാഴ്ചയാണ് ജൂണോ വ്യാഴത്തിന്‍െറ ഭ്രമണപഥത്തിലത്തെിയത്. ആറു ദിവസങ്ങള്‍ക്കുശേഷം ജുനോയുടെ ‘ജൂണോ കാം’ എന്ന കാമറയും പ്രവര്‍ത്തനസജ്ജമായി. വ്യാഴത്തിന്‍െറ അതിതീവ്ര വികിരണ മേഖലകള്‍ ജുനോ അതിജീവിച്ചുവെന്നാണ് കാമറ കൃത്യമായി പ്രവര്‍ത്തിച്ചതില്‍നിന്ന് മനസ്സിലാകുന്നതെന്ന് നാസ വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴത്തിന്‍െറ പ്രധാന ഉപഗ്രഹങ്ങളായ അയോ, ഒയ്റോപ, ഗാനിമിഡെ എന്നിവയുടെ ചിത്രങ്ങളും ജൂണോ ഭൂമിയിലേക്കയച്ചിട്ടുണ്ട്. വ്യാഴത്തെ ചുറ്റുന്നതിനിടെ, ആഗസ്റ്റ് 27ന് ഗ്രഹത്തിന്‍െറ പൂര്‍ണചിത്രം ജുനോക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ചു വര്‍ഷത്തെ യാത്രക്കുശേഷമാണ് ജൂണോ വ്യാഴത്തിനരികിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.