ടിക്​ടോക്ക്​ നിരോധനം തുണച്ചു; രാജ്യത്ത്​ 'യൂട്യൂബ്​ ഷോർട്​സ്​' തരംഗമെന്ന്​ ഗൂഗ്​ൾ സി.ഇ.ഒ

ചൈനീസ്​ ഷോർട്ട്​ വിഡിയോ ആപ്പായ ടിക്​ടോക്കിന്​ വിലക്കേർപ്പെടുത്തിയതോടെ രാജ്യത്ത്​ യൂട്യൂബ്​ ഷോർട്​സിന്​ വൻ മുന്നേറ്റം. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് പുറത്തിറക്കിയത്. എന്നാലിപ്പോൾ യൂട്യൂബ്​ ഷോർട്​സിന്​ ഇന്ത്യയിൽ നിന്ന്​ മാത്രം പ്രതിദിനം 150 കോടിയിലധികം 'വ്യൂസ്' ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഗൂഗ്​ൾ സിഇഒ സുന്ദർ പിച്ചൈ.

മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലം ഷോർട്​സ്​ മികച്ച പ്രകടനം കാഴ്​ച്ച വെച്ചതോടെ യൂട്യൂബ് ലഭ്യമാകുന്ന ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽകൂടി സേവനം വ്യാപിപ്പിക്കാനും ഗൂഗ്​ൾ പദ്ധതിയിടുന്നുണ്ട്​.

ജൂൺ പാദത്തിൽ യൂട്യൂബി​െൻറ പരസ്യ വരുമാനം 700 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത്​ അത് 380 കോടി ഡോളറായിരുന്നു. 200 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റം തുടരുകയാണ് യൂട്യൂബ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്​. 

Tags:    
News Summary - youtube shorts super hit in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.