ചാറ്റുകൾ ആർക്കൈവ്​ ചെയ്​താൽ പുതിയ സ​േന്ദശങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കില്ലെന്ന്​ വാട്​സാപ്

ന്യൂഡൽഹി: വാട്​സാപ്പിൽ ആർക്കൈവ്​ ചെയ്യുന്ന ചാറ്റുകൾക്ക്​ കൂടുതൽ നിയന്ത്രണം ചുമത്തി വാട്​സാപ്​. ഇനി മേലിൽ പുതിയ സന്ദേശങ്ങൾ വന്നാലും ആർക്കൈവ്​ ചെയ്​ത ചാറ്റുകളിൽ അവയുടെ​ നോട്ടിഫിക്കേഷൻ കാണിക്കില്ലെന്ന്​ വാട്​സാപ്പ്​ അറിയിച്ചു. വീണ്ടും അവ കാണിച്ചുതുടങ്ങാൻ ആർക്കൈവ്​ ചെയ്​തത്​ ഒഴിവാക്കണം. ഐഫോൺ, ആൻഡ്രോയ്​ഡ്​ ഉപയോക്​താക്കൾക്ക്​ ഒരുപോലെ ഈ സേവനം ലഭ്യമാണെന്ന്​ വാട്​സാപ്​ വാർത്താ കുറിപ്പ്​ പറയുന്നു.

ഉപയോക്​താക്കൾക്ക്​ സ്വന്തം ഇൻബോക്​സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ്​ ഇത്​ നടപ്പാക്കുന്നതെന്ന്​ വാട്​സാപ്പ്​ അറിയിപ്പ്​ വ്യക്​തമാക്കുന്നു.

നേരത്തെ ചാറ്റുകൾ ആർക്കൈവ്​ ചെയ്​താൽ പുതിയ സന്ദേശങ്ങൾ വരുന്നതോടെ ആ ചാറ്റുകൾ വീണ്ടും സജീവമാകുമായിരുന്നു. ചൊവ്വാഴ്ച നിലവിൽവന്ന പുതിയ മാറ്റത്തോടെ അത്​ ഇല്ലാതാകും. ആർക്കൈവ്​ ചെയ്യുന്ന ചാറ്റുകൾ പിന്നീട്​ അൺആർക്കൈവ്​ ചെയ്യുംവരെ അതേ അവസ്​ഥയിൽ തുടരും.

Tags:    
News Summary - WhatsApp users will not get notification from archived chats even when they receive a new message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.