ഗൂഗിളിനോട് നേരിട്ട് മുട്ടും; സ്വന്തം സെർച്ച് എഞ്ചിനുമായി ഓപൺഎ.ഐ

ചാറ്റ് ജിപിടി സൃഷ്ടാക്കളായ ഓപ്പൺഎഐ ഒരു പ്രധാന പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ്. ഗൂഗിളിന് വെല്ലുവിളിയായി സ്വന്തമായി സെർച്ച് എഞ്ചിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഓപൺഎ.ഐ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ ചാറ്റ്ജിപിടി ഗൂഗിൾ സെർച്ച് എഞ്ചിന് ഭീഷണിയാവുമെന്ന പ്രവചനമുണ്ടായിരുന്നു. എന്നാൽ, നേരിട്ട് ഗൂഗിളിനോട് മത്സരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓപൺഎ.ഐയുടെ തീരുമാനം.

അനലിസ്റ്റായ ജിമ്മി ആപ്പിൾസാണ് ഓപൺഎ.ഐയുടെ പുതിയ നീക്കത്തെ കുറിച്ചുള്ള സൂചന നൽകിയത്. അതേസമയം ഓപണ്‍എഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. മെയ് ഒമ്പതിന് ഓപണ്‍എഐ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ വെച്ച് പുതിയ ഉല്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്നും ജിമ്മി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജനുവരിയിൽ ആരംഭിക്കുന്ന ഒരു ഇവന്റിന് വേണ്ടിയുള്ള ടീമിനായുള്ള ഓപൺഎ.ഐയുടെ സമീപകാല നിയമനങ്ങളാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. ജനുവരിയില്‍ ഓപണ്‍എഐ ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും കഴിഞ്ഞ മാസം ഒരു ഇവന്റ് മാനേജറെ നിയമിച്ചുവെന്നും ജിമ്മി പറയുന്നു. ഇത് ഓപണ്‍എഐ സ്വന്തം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായി ജിമ്മി വിലയിരുത്തുന്നു. അതുപോലെ ജൂണില്‍ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ എഐ അവർ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറഞ്ഞു.

ഏപ്രില്‍ 24 മുതല്‍ അമ്പതിലേറെ പുതിയ സബ്‌ഡൊമൈനുകള്‍ ഓപ്പണ്‍ എഐ നിര്‍മിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെങ്കിൽ മേയ് 14ന് ഗൂഗിളിന്റെ എ.ഐ കോൺഫറൻസ് നടക്കുന്നതിന് മുമ്പായി തന്നെ ഗൂഗിള്‍ സെര്‍ച്ചിന് പകരം ഓപണ്‍എഐ സ്വന്തം സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറയുന്നു.

Tags:    
News Summary - OpenAI, backed by Microsoft, may introduce a search feature, challenging Google's 'most significant product'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.