പ്രതീകാത്മക ചിത്രം

ഫേസ്‍ബുക്കിന് സമാനമായി വാട്‌‌സ്ആപ്പിലും കവർ ഫോട്ടോ; പുതിയ ഫീച്ചർ വരുന്നു

നപ്രിയ സോഷ്യൽ മീഡിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ ഫേസ്‍ബുക്കിന് സമാനമായി കവർ ഫോട്ടോ സജ്ജമാക്കാനുള്ള സംവിധാനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനുള്ള തയാറെടുപ്പുകൾ മെറ്റ ആരംഭിച്ചു. സോഷ്യൽ നെറ്റ്‌വർക്കിങ് അക്കൗണ്ടുകൾ വ്യക്തിഗതമാക്കുന്നതിൽ പ്രൊഫൈൽ ചിത്രങ്ങളും കവർ ഫോട്ടോകളും പ്രധാന പങ്കുവഹിക്കുന്ന സസാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം. ഇത്രയുംകാലം ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കവർ ഫോട്ടോ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ.

കവര്‍ ഫോട്ടോ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിങ്സ് വഴി തിരഞ്ഞെടുക്കുന്ന ചിത്രം പ്രൊഫൈലിന് മുകളിൽ പ്രദർശിപ്പിക്കാം. നിലവിൽ ഫേസ്‍ബുക്ക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌‌ഫോമുകളില്‍ കാണുന്നതിനോട് സമാനമായ ഫീച്ചറാകുമിത്. നിലവിൽ ഇത് വികസനത്തിലാണെന്നും വൈകാതം എല്ലാവർക്കും ലഭ്യമായേക്കുമെന്നും ഫീച്ചർ ട്രാക്കറായ വാട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കവർ ഫോട്ടോ സെലക്‌ട് ചെയ്യുന്നത് എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടും ബീറ്റ ഇൻഫോ നൽകിയിട്ടുണ്ട്.

കവർ ഫോട്ടോകൾക്കായി ഒരു പുതിയ പ്രൈവസി സെറ്റിംഗ്‍സ് വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് ആർക്കൊക്കെ അവ കാണാമെന്ന നിയന്ത്രണം നൽകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ പരീക്ഷണത്തിലുള്ള ഓപ്ഷനുകളിൽ സ്റ്റാറ്റസ്, പ്രൊഫൈൽ ഫോട്ടോ ക്രമീകരണങ്ങളിൽ ലഭ്യമായ ഓപ്ഷനുകൾക്ക് സമാനമായി, എവരിവൺ, മൈ കോൺടാക്റ്റ്സ്, നോബഡി എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയ്‌ഡ് സ്‌മാർട്ട്‌ഫോണുകൾക്കായുള്ള വാട്‌സ്ആപ്പ് ബീറ്റ 2.25.32.2-ൽ കവർ ഇമേജ് സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഇത് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ടെസ്റ്റർമാർക്ക് ലഭ്യമാക്കും. 

Tags:    
News Summary - More Like Facebook: WhatsApp Users Could Soon Get A Cover Photo For Their Profile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.