വോയ്സ് മെസേജിൽ പുതിയ ഫീച്ചറുമായി വാട്സാപ്പ്
വാഷിങ്ടൺ: വോയ്സ് മെസേജിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. മെസേജ് അയക്കുന്നതിന് മുമ്പ് അത് കേൾക്കാനുള്ള സംവിധാനമാണ് വാട്സാപ്പ് ഒരുക്കുന്നത്. നിലവിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റ യൂസേഴ്സിന് ഫീച്ചർ ലഭ്യമാണ്. വൈകാതെ എല്ലാവർക്കും പുതിയ ഫീച്ചർ ലഭ്യമാക്കുമെന്നാണ് സൂചന. നേരത്തെ വോയ്സ് മെസേജുകൾ പ്ലേ ചെയ്യുന്നതിന്‍റെ സ്പീഡ് വാട്സാപ്പ് വർധിപ്പിച്ചിരുന്നു.
നിരവധി ഉപയോക്താക്കൾ വോയ്സ് മെസേജ് അയക്കുന്നതിന് മുമ്പ് അത് കേൾക്കാനുള്ള സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വാട്സാപ്പ് പുതിയ ഫീച്ചറുമായി രംഗത്തെത്തുന്നത്. നേരത്തെ വിഡിയോ കോളിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തി വാട്സ് ആപിനെ ഉടമസ്ഥരായ ഫേസ്ബുക്ക് പരിഷ്കരിച്ചിരുന്നു.
ഗ്രൂപ്പ് വിഡിയോ കോളിനിടെ എപ്പോൾ വേണമെങ്കിലും അതിലേക്ക് ജോയിൻ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിച്ചത്. ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും കോളിൽനിന്നും പുറത്ത് പോകാനും സാധിക്കുമായിരുന്നു. ഈ ഫീച്ചറിന് പിന്നാലെയാണ് വോയ്സ് മെസേജിലും വാട്സാപ്പിന്റെ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.