നിങ്ങൾ ഫോൺ അഡിക്റ്റ് ആണോ? 25 വർഷത്തിന് ശേഷം നിങ്ങൾ ഇങ്ങനെയിരിക്കും, വൈറലായി എ.ഐ ത്രീഡി മോഡൽ

ഊണിലും ഉറക്കിലുമെല്ലാം മൊബൈൽ ഫോൺ വേണമെന്ന അവസ്ഥയാണ് ഇന്ന് നമ്മളിൽ പലർക്കും. ഒരുപക്ഷെ ഡിജിറ്റൽ യുഗത്തിൽ നമ്മളിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നവും ഇത് തന്നെയാണ്. മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം മാനസികമായും ശാരീരികമായും പല രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതൊരു വസ്തുതയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് 'സാം' എന്ന സ്‌റ്റെപ് ട്രാക്കിങ് ആപ്ലിക്കേഷനായ വിവാർഡ് നിർമിച്ച എ.ഐ ജനറേറ്റഡ് ത്രീഡി മോഡലാണ്. ഫോണിന്‍റെ അമിത ഉപയോഗം കാരണം 25 വർഷത്തിനുള്ളിൽ മനുഷ്യ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൽ വരും എന്നതിന്‍റെ വമുന്നറിയിപ്പ് നൽകാനാണ് ഈ മോഡൽ ഉപയോഗിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന, സി.ഡി.സി എന്നിവ പോലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സാം എന്ന കഥാപാത്രത്തെ രൂപകൽപന ചെയ്തത്. ഒരു ശരാശരി മൊബൈൽ ഫോണിന്‍റെ അടിമയുടെ അനാരോഗ്യകരമായ രൂപമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്.

ഈ മോഡൽ നിലവിൽ മടിയന്മാരും, അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും 25 വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്നു.

അമിതമായി ഫോൺ ഉപയോഗിക്കുന്നവർക്ക് 2050ൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇത് കാണിക്കുന്നത്. കൂനുപോലെ വളഞ്ഞ മുതുകും (ടെക് നെക്ക്), അമിതവണ്ണവും, രക്തയോട്ടം കുറയുന്നത് കാരണം വീർത്ത കൈകാലുകളും, ചുവന്നതും ക്ഷീണിച്ചതുമായ കണ്ണുകൾ, ഡാർക്ക് സർക്കിൾസ് ഉൾപ്പെടെയുള്ള അങ്ങേയറ്റത്തെ മാറ്റങ്ങളാണ് സാം എന്ന മോഡലിൽ കാണിച്ചിരിക്കുന്നത്.

കൂടാതെ മുടി കൊഴിച്ചിൽ, അകാല വാർദ്ധക്യം എന്നിങ്ങനെ നിരവധി അവസ്ഥകളിൽ ആണ് എത്തിപ്പെടുന്നത്. സ്മാർട്ട്‌ഫോൺ പതിവായി ഉപയോഗിക്കുന്നത് മസ്കുലോസ്കലെറ്റൽ സ്ട്രെയിനിനും വിട്ടുമാറാത്ത കഴുത്ത് വേദനക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മുമ്പ് പ്രായമായവരിലാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ അമിതമായ ഉപകരണ ഉപയോഗം കാരണം യുവതലമുറയെ ഇത് കൂടുതലായി ബാധിക്കുന്നു. വെരിക്കോസ് വെയിൻ, രക്തം കട്ടപിടിക്കൽ എന്നിങ്ങനെയുള്ള രോഗങ്ങൾ വരുന്നതിനും കാരണമാകുന്നു.

അമിത ഫോൺ ഉപയോഗം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

Tags:    
News Summary - What Will A Phone Addict Look Like In 25 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.