പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവർക്ക്​ ചില സേവനങ്ങൾ​ ഉപയോഗിക്കാനാവില്ലെന്ന്​ വാട്​സാപ്പ്​

വാഷിങ്​ടൺ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്​സാപ്പി​െൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന.

മെയ്​ 15നകം വാട്​സാപ്പി​െൻറ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കിൽ ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യില്ലെന്നും വാട്​സാപ്പ്​ അറിയിച്ചു. വാട്​സാപ്പ്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതാണ്​ കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

മെയ്​ 15ന്​ ശേഷവും കുറച്ച്​ ദിവസത്തേക്ക്​ കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക്​ വാട്​സാപ്പിൽ ലഭ്യമാവും. എന്നാൽ ഇത്​ എത്ര ദിവസത്തേക്കാണെന്ന്​ കമ്പനി അറിയിച്ചിട്ടില്ല. സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിൽ ​മെയ്​ 15ന്​ ശേഷം വാട്​സാപ്പിൽ ചാറ്റ്​ ബോക്​സ്​ തുറക്കാൻ ഉപയോക്​താകൾക്ക്​ കഴിയില്ല. നോട്ടിഫിക്കേഷൻ ഓണാണെങ്കിൽ വോയ്​സ്​ വിഡിയോ കോളുകൾ സ്വീകരിക്കാൻ കഴിയുമെന്നാണ്​ സൂചന.

Tags:    
News Summary - Users Who Don’t Accept New Privacy Terms Won’t Be Able To Access Chat List Or Receive Calls: WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.