18 വയസിന്​ താഴെയുള്ളവർക്ക്​ ചിത്രങ്ങൾ സേർച്ചിൽ നിന്നും ഒഴിവാക്കാം; മാർഗവുമായി ഗൂഗ്​ൾ

വാഷിങ്​ടൺ: കൗമാരക്കാരുടേയും കുട്ടികളുടേയും സുരക്ഷ മുൻനിർത്തി കൂടുതൽ ശക്​തമായ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഗൂഗ്​ൾ. പ്രായപൂർത്തിയാകാത്തവരുടെ ഡിജിറ്റൽ ഫൂട്ട്​പ്രിന്‍റ്​ കുറക്കുകയാണ്​ ഗൂഗ്​ളിന്‍റെ ലക്ഷ്യം. ഇതിന്‍റെ ആദ്യപടിയായി ഗൂഗ്​ളിന്‍റെ സേർച്ച്​ റിസൽറ്റുകളിൽ നിന്നും കുട്ടികളുടെ ചിത്രങ്ങൾ ഒഴിവാക്കും. ഇതിനായി കുട്ടികൾക്ക്​ നേരിട്ട്​ ഗൂഗ്​ളിന്​ അപേക്ഷ നൽകാം. അല്ലെങ്കിൽ രക്ഷിതാക്കൾ വഴിയും ഇത്തരമൊരു ആവശ്യം ഉന്നയിക്കാം.

വെബ്​സൈറ്റിൽ നിന്നും ചിത്രങ്ങൾ പൂർണമായും ഒഴിവാക്കില്ല. എന്നാൽ, ​സേർച്ച്​ റിസൽറ്റിൽ നിന്നും ഇവ മാറ്റിനിർത്തും. ഇത്​ കുട്ടികൾക്ക്​ കൂടുതൽ സ്വകാര്യത നൽകുമെന്നാണ്​ ഗൂഗ്​ളിന്‍റെ വാദം. നിലവിൽ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ഗൂഗ്​ളിൽ അക്കൗണ്ട്​ ഉണ്ടാക്കാൻ അനുമതിയില്ല.

നേരത്തെ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്ലേ സ്​റ്റോറിൽ ഗൂഗ്​ൾ പുതിയ നയം അവതരിപ്പിച്ചിരുന്നു. കുടുംബങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ആപുകളെ കുറിച്ച്​ വിവരം നൽകുന്ന നയമാണ്​ ഗൂഗ്​ൾ അവതരിപ്പിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ചിത്രങ്ങൾ സേർച്ചിൽ നിന്നും ഒഴിവാക്കാനുള്ള നീക്കവും ഗൂഗ്​ൾ നടത്തുന്നത്​. 

Tags:    
News Summary - Users under 18 can now request Google to remove their images from Google Search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.