"ബ്ലാക്ക്ഔട്ട് ചലഞ്ചിൽ" പങ്കെടുക്കുന്നതിനിടെ പെൺകുട്ടികൾ മരിച്ചതിനെത്തുടർന്ന് ടിക് ടോക്കിനെതിരെ കാലിഫോർണിയ കോടതി കേസെടുത്തു. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിലെ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ്, ടിക് ടോക്ക് ബ്ലാക്ക്ഔട്ട് ചലഞ്ചിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചു. ഇത് ടെക്സാസിൽ എട്ട് വയസുകാരിയുടെയും വിസ്കോൺസിനിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയുടെയും മരണത്തിലേക്ക് നയിച്ചു.
"ഈ രണ്ട് പെൺകുട്ടികൾക്ക് മാരകമായ ഉള്ളടക്കം നൽകിയതിന് ടിക് ടോക്കിന് ഉത്തരവാദിത്തമുണ്ട്" -കേസ് ഫയൽ ചെയ്ത സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്ററിലെ അറ്റോർണി മാത്യു ബെർഗ്മാൻ പറഞ്ഞു.
"ടിക് ടോക്ക് അപകടകരവും അതിന്റെ ഉപയോക്താക്കളുടെ മരണത്തിന് കാരണമായേക്കാവുന്നതുമായ അപകടകരമായ ഉള്ളടക്കം മുന്നോട്ട് കൊണ്ടുപോകുന്ന ഉൽപ്പന്നങ്ങൾ മനഃപൂർവ്വം രൂപകൽപ്പന ചെയ്യുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്."
എന്നാൽ, ടിക് ടോക്ക് ഇതിനോട് പ്രതികരിച്ചിട്ടില്ല. ടിക് ടോക്ക് ബ്ലാക്ക് ഔട്ട് ചലഞ്ചുമായി ബന്ധപ്പെട്ട മരണങ്ങൾ ഇറ്റലി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "സ്കൾ ബ്രേക്കർ ചലഞ്ച്" അടക്കമുള്ള ഉപയോക്താക്കൾക്ക് അങ്ങേയറ്റം അപകടം വരുത്തിവെക്കുന്ന പ്രമേയങ്ങൾ വരെ ടിക് ടോക്ക് നൽകാറുണ്ട്.
ടിക് ടോക്കിന്റെ അൽഗോരിതം വഴി കുട്ടികളെ ആകർഷിക്കുന്നതും അപകടകരമായ വെല്ലുവിളികൾ പ്രോത്സാഹിപ്പിക്കുന്നതും അവസാനിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും ടിക് ടോക്കിനോട് ഉത്തരവിടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.