ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകൾ പൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് പൂട്ടിയത്. ചെലവ് കുറക്കുകയെന്ന ഇലോൺ മസ്കിന്റെ നയത്തിന്റെ ഭാഗമായാണ് ഓഫീസുകൾ പൂട്ടിയത്. ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഓഫീസുകളിലേയും 90 ശതമാനം ജീവനക്കാരേയും നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു.
അതേസമയം, ട്വിറ്ററിന്റെ ബംഗളൂരു ഓഫീസ് തുടർന്നും പ്രവർത്തിക്കും. ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരതയിലെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകവ്യാപകമായി സി.ഇ.ഒ ഇലോൺ മസ്ക് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പല സ്ഥലങ്ങളിലും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
നേരത്തെ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെയും ലണ്ടനിലെയും ഓഫീസുകളുടെ വാടക മുടങ്ങിയിരുന്നു. ട്വിറ്ററിന്റെ വരുമാനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികൾ ട്വിറ്ററിൽ ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.