നീക്കം ചെയ്​ത്​ മണിക്കൂറുകൾക്കകം മോഹൻ ഭാഗവതി​െൻറ അക്കൗണ്ടിലെ ബ്ലൂ ടിക്ക്​ പുനഃസ്ഥാപിച്ച്​ ട്വിറ്റർ

ന്യൂഡൽഹി: ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭാഗവതി​െൻറ അക്കൗണ്ടിലെ ബ്ലൂടിക്ക്​ പുനഃസ്ഥാപിച്ച്​ ട്വിറ്റർ. കൃഷ്ണ ഗോപാൽ ഉൾപ്പെടെയുള്ള സംഘപരിവാറിലെ മറ്റ് പ്രധാന പ്രവർത്തകരുടെ വെരിഫിക്കേഷൻ ബാഡ്​ജും നീക്കം ചെയ്​ത്​ മണിക്കൂറുകൾക്ക്​ ശേഷം തിരികെ വന്നിട്ടുണ്ട്​. ബ്ലൂടിക്ക്​ പോയതിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർത്തിയത്​. ഇത്​ ട്വിറ്ററി​െൻറ പക്ഷപാതപരമായ സമീപനമാണ്​ ദൃശ്യമാക്കുന്നതെന്നും അവരുടെ ടെക്​ ജന്മത്വത്തി​െൻറ മറ്റൊരു ഉദാഹരണമാണ്​ ഇൗ സമീപനമെന്നും ആർ.എസ്​.എസ്​ ഡൽഹി യൂണിറ്റ്​ നേതാവ് രജീവ്​ തുലി പി.ടി.​െഎയോട്​ പ്രതികരിച്ചു.

​ഒരു വ്യക്തിയുടെയോ സ്ഥാപനത്തി​െൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്​ജ്​​. ഒരു അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് നീക്കംചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. മോഹൻ ഭഗവതി​െൻറ ട്വിറ്റർ ഹാൻഡിൽ 215,400 ഫോളോവേഴ്‌സാണുള്ളത്​. അദ്ദേഹം ആർ‌.എസ്‌.എസി​െൻറ ഒൗദ്യോഗിക പ്രൊഫൈൽ മാത്രമേ പിന്തുടരുന്നുള്ളൂ. ഭഗവത് ഇതുവരെ ട്വീറ്റുകളോ റീട്വീറ്റുകളോ പോസ്റ്റുചെയ്തിട്ടില്ല, കൂടാതെ ഫോട്ടോകളോ വീഡിയോകളോ അക്കൗണ്ടിലൂടെ പങ്കിട്ടിട്ടില്ല.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​െൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക്​ ഒഴിവാക്കിയതിന്​ പിന്നാലെയായിരുന്നു ആർ.എസ്​.എസ്​ തലവ​െൻറയും അക്കൗണ്ടിൽ നിന്നും അത്​ നഷ്​ടമാകുന്നത്​. വെങ്കയ്യ നായിഡുവി​െൻറ അക്കൗണ്ടിലെ ബ്ലൂടിക്ക് പിന്നീട്​​ പുനഃസ്ഥാപിച്ചിരുന്നു. ശനിയാഴ്​ചയാണ്​ വെങ്കയ്യ നായിഡു​െൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്​. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക്​ ഒഴിവാക്കിയത്​. എന്നാൽ, വൈസ്​ പ്രസിഡൻറി​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ടിക്ക്​ നിലനിർത്തിയിരുന്നു​. ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ ഒഴിവാക്കിയിരിക്കുന്നത്​.

Tags:    
News Summary - Twitter restores verified blue tick of RSS chief's handle hours after removing it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.