പിരിച്ചു വിട്ടത് അബദ്ധം; നിങ്ങളിവിടെ അനിവാര്യരാണ് -പിരിച്ചു വിട്ട തൊഴിലാളികളിൽ ചിലരെ തിരിച്ചുവിളിച്ച് ട്വിറ്റർ

ന്യൂയോർക്: ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ട നടപടിയിൽ നിന്ന് അപ്രതീക്ഷിതമായി മലക്കം മറിഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്ക്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷമുള്ള രണ്ടാംഘട്ട പിരിച്ചുവിടലിൽ 3700 പേർക്കാണ് ജോലി നഷ്ടമായത്. വെള്ളിയാഴ്ചയായിരുന്നു അത്.

ഇന്ത്യയിൽ മാത്രം ഏതാണ്ട് 200 പേർക്ക് ജോലി നഷ്ടപ്പെട്ടു. അതിനിടെ, മുൻകൂർ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ ട്വിറ്ററിനെതിരെ പരാതി നൽകിയിരുന്നു.

ഏതായാലും പിരിച്ചുവിട്ടതിൽ കുറച്ചു തൊഴിലാളികളെ തിരിച്ചുവിളിച്ചിരിക്കയാണ് ട്വിറ്റർ. ഇവരെ അബദ്ധത്തിൽ പിരിച്ചുവിട്ടതാണ് അല്ലെങ്കിൽ മസ്ക് ഭാവിയിൽ കമ്പനിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്ക് അനിവാര്യരാണ് എന്നാണ് തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് വിശദീകരണം നൽകിയിരിക്കുന്നത്. ട്വിറ്റർ പ്രതിദിനം 40 ലക്ഷം​ ഡോളറോളം നഷ്ടം നേരിടുന്നുണ്ടെന്നും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതെന്നുമായിരുന്നു മസ്ക് കാരണമായി പറഞ്ഞത്.

Tags:    
News Summary - Twitter Calls Back Several Employees: Fired In Error Or Too Essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.