ഗൂഗ്ൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവരുണ്ടാകില്ല. ഒരിക്കൽ വിവർത്തനം ചെയ്ത് കിട്ടിയ കുറിപ്പ് പര്യാപ്തമല്ലെങ്കിൽ, അല്ലെങ്കിൽ അമൂർത്തമെങ്കിൽ എന്താണ് ചെയ്യുക? തർജമ മെച്ചപ്പെടുത്താൻ വല്ല വഴിയുമുണ്ടോ? ഗൂഗ്ൾ ട്രാൻസ്ലേറ്റിൽ ഇനി അതിന് കഴിയും. ഗൂഗ്ൾ ട്രാൻസ്ലേറ്റ് ആപ്പിൽ പുതിയ എ.ഐ അധിഷ്ഠിത ഫോളോ അപ് ‘ക്വസ്റ്റ്യൻ ഫീച്ചർ’ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. തർജമ ചെയ്ത വിഷയത്തിൽ തുടർന്നും മാറ്റങ്ങൾ ആവശ്യപ്പെടുത്താനും തർജമ മെച്ചപ്പെടുത്താനും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാവും.
ഉച്ചാരണം മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു ശബ്ദ ഐക്കൺ വഴി വിവർത്തനം ചെയ്ത വാചകം കേൾക്കാനാകും. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്താൽ അതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേകം ബട്ടൻ നൽകിയിട്ടുണ്ടാവും. നിലവിൽ ഈ ഫീച്ചർ ഗൂഗ്ൾ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഗൂഗ്ൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ 9.3.78.731229477.7 പതിപ്പിലാണ് ഈ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറേറ്റിവ് എ.ഐ ഉൾപ്പെടുത്തുന്നതോടെ യന്ത്ര തർജമ കൂടുതൽ കൃത്യതയുള്ളതാകും. ഇന്ത്യൻ ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കുമോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.