ദിനോസറുകൾക്കും മുമ്പേ ഭൂമിയിലുണ്ടായിരുന്ന ആദ്യ മൃഗം ഇതായിരിക്കാം; പുതിയ പഠനവുമായി ഗവേഷകർ

ദിനോസറുകൾക്കും മുമ്പേ ഭൂമുഖത്ത് ജീവിച്ചിരുന്ന ആദ്യ ജീവിവർഗത്തെ കണ്ടെത്തി മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. ഭൂമിയിലെ ആദ്യത്തെ മൃഗങ്ങൾ ആധുനിക കടൽ സ്​പോഞ്ചുകളുടെ പുരാതന പൂർവികർ ആയിരിക്കാമെന്ന നിഗമനത്തിലാണ് എം.ഐ.ടി ഗവേഷകർ. നാഷനൽ അക്കാദമി ഓഫ് സയൻസസിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 541 ദശലക്ഷം വർഷം പഴക്കമുള്ള പാറകളിൽ അടിഞ്ഞുകൂടിയ രാസഫോസിലുകൾ തിരിച്ചറിഞ്ഞാണ് ഗവേഷകർ പുതിയ കണ്ടെത്തലിൽ എത്തിയത്.

വളരെക്കാലമായി വംശനാശം സംഭവിച്ചതും എന്നാൽ കോടിക്കണക്കിന് വർഷങ്ങളായി അവശിഷ്ടങ്ങളിൽ സംരക്ഷിക്കപ്പെട്ടതുമായ ജീവികളുടെ ജൈവ തന്മാത്രകളുടെ അവശിഷ്ടങ്ങളാണ് കെമിക്കൽ ഫോസിലുകൾ. ഇന്ന് ജീവിച്ചിരിക്കുന്ന മൃദുവായ ശരീരമുള്ള കടൽ സ്പോഞ്ചുകളുടെ വൈവിധ്യമാർന്ന വിഭാഗമായ ഡെമോസ്പോഞ്ചുകളുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക സ്റ്റെറേനുകൾ, ഭൂമിശാസ്ത്രപരമായി സ്ഥിരതയുള്ള സ്റ്റിറോളുകൾ, കോശ സ്തരങ്ങളിലെ അവശ്യ തന്മാത്രകൾ എന്നിവ ഗവേഷണ സംഘം കണ്ടെത്തി. ഭൂമിയിൽ പരിണമിച്ച ആദ്യകാല ബഹുകോശ ജീവികളിൽ ഡെമോസ്പോഞ്ച് പൂർവികർ ഉൾപ്പെട്ടിരുന്നുവെന്ന് ഈ കണ്ടെത്തൽ ശക്തമായി സൂചിപ്പിക്കുന്നു.

പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് സ്പോഞ്ചുകൾ. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്. കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.

ഒമാൻ, പശ്ചിമ ഇന്ത്യ, സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന പാറ സാംപിളുകളിൽ നിന്നാണ് പ്രമുഖ എഴുത്തുകാരിയായ ലുബ്‌ന ഷാവറും സഹപ്രവർത്തകരും ഈ രാസ അടയാളങ്ങൾ കണ്ടെത്തിയത്. 30 ഉം 31 ഉം കാർബൺ ആറ്റങ്ങളുള്ള സ്റ്റെറേനുകൾ അവർ കണ്ടെത്തി. ഡെമോസ്പോഞ്ചുകൾക്ക് മാത്രമുള്ള ജീനുകൾ ഉത്പാദിപ്പിക്കുന്ന അപൂർവ സിഗ്നേച്ചറുകൾ ഇവയാണ്. ഈ സംയുക്തങ്ങളുടെ കൂടുതൽ ലബോറട്ടറി സിന്തസിസ് ഭൂമിശാസ്ത്രപരമല്ല മറിച്ച് ജൈവശാസ്ത്രപരമാണെന്നും അവർ സ്ഥിരീകരിച്ചു.

ഏകദേശം 541 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കേംബ്രിയൻ കാലഘട്ടത്തിൽ സങ്കീർണമായ ജീവജാലങ്ങൾക്ക് വളരെ മുമ്പുതന്നെ സമുദ്രങ്ങളിൽ വസിക്കുന്ന മൃദുവായ ശരീരമുള്ള സ്പോഞ്ചുകൾ നിലനിന്നിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ദിനോസറുകൾ ഏകദേശം 20 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്നാണ് കരുതുന്നത്.

Tags:    
News Summary - This could be the first animal that appeared on Earth before dinosaurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.