സോളാർവിൻഡ്സ്​ ഹാക്കിങ്ങിന്​ പിന്നിൽ റഷ്യ; മതിയായ തെളിവുകളുണ്ടെന്ന്​ മൈക്രോസോഫ്​റ്റ്​

ആഗോള സോഫ്​റ്റ്​വെയർ പ്രൊഡക്​ട്​ കമ്പനിയായ 'സോളാർവിൻഡ്സ്'​ ഹാക്കിങ്ങിനിരയായ സംഭവം ഞെട്ടലോടെയാണ്​ അമേരിക്കയും ടെക്​ ലോകവും കണ്ടത്​. സോളാർ വിൻഡ്​സി​െൻറ നെറ്റ്​വർക്​ പരിശോധന സോഫ്​റ്റ്​വെയർ പ്ലഗ്​-ഇൻ ആയ ഒാറിയോണി​െൻറ ചില വേർഷനുകളിൽ ഹാക്കർ, കോഡ്​ തിരുകി കയറ്റിയതായി കണ്ടെത്തുകയായിരുന്നു. സോളാർ വിൻഡ്​സിന്​ നേരെയുണ്ടായ സൈബർ ആക്രമണം ഗൂഗ്​ൾ, മൈക്രോസോഫ്​റ്റ്​ ഉൾപ്പടെയുള്ള കമ്പനികളെയും ചില അമേരിക്കൻ സർക്കാർ ഏജൻസികളെയും സുരക്ഷാ ഭീഷണിയിലാക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ, സോളാർ വിൻഡ്സ് ഹാക്കിന് പിന്നിൽ റഷ്യൻ ഫോറിൻ എംബസിയാണെന്ന്​ ഉറപ്പാക്കാൻ മതിയായ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻറ്​ ബ്രാഡ് സ്മിത്ത് അറിയിച്ചിരിക്കുകയാണ്​. 'മറ്റെവിടേക്കും ഞങ്ങളെ നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​'അദ്ദേഹം യു.എസ്​ സെനറ്റിനോട്​ പറഞ്ഞു. നൂറോളം യുഎസ് കമ്പനികളെയും നിരവധി യുഎസ് ഫെഡറൽ ഏജൻസികളെയും ബാധിച്ച ഹാക്ക്, ആയിരത്തിലധികം എഞ്ചിനീയർമാരുടെ പ്രവർത്തനമാണെന്ന് സ്മിത്ത് വ്യക്​തമാക്കി.

സൈബർ സെക്യൂരിറ്റി ഉത്​പന്നങ്ങളും സേവനങ്ങളും നൽകുന്ന ലോകപ്രശസ്ത കമ്പനിയായ FireEye കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ 'ആർക്കും തകർക്കാൻ പറ്റില്ലെന്ന്​ കരുതിയിരുന്ന തങ്ങളുടെ സുരക്ഷാ വേലി പൊട്ടിച്ച്​ റഷ്യൻ ബന്ധം സംശയിക്കുന്ന ഹാക്കർമാർ വിലപ്പെട്ട സൈബർ ആയുധങ്ങൾ കവർന്നതായി പറയുന്നുണ്ട്​. സോളാർവിൻഡ്​സിനൊപ്പം ഫയർ​െഎയും സെനറ്റിന്​ മുമ്പിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാൽ, ഫയർ​െഎ സി.ഇ.ഒ കെവിൻ മാൻഡ്യ ഏത്​ രാജ്യക്കാരാണ്​ ഹാക്കിങ്ങിന്​ പിന്നിലെന്ന്​ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും റഷ്യൻ ഹാക്കർമാരുടെ രീതിയാണ്​ അവർ പിന്തുടർന്നിരിക്കുന്നതെന്ന്​ അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Theres evidence that Russia was behind SolarWinds hack Microsoft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.