പബ്​​ജിയെ വെല്ലും 'ദ ഡിവിഷൻ'; മൊബൈൽ ഗെയിമുമായി യുബിസോഫ്​റ്റ്​ എത്തുന്നു -ട്രെയിലർ പുറത്ത്​

'ദ ഡിവിഷൻ' എന്ന യുബിസോഫ്​റ്റി​െൻറ (Ubisoft) ലോകപ്രശസ്​ത ഗെയിമി​െൻറ​ മൊബൈൽ വേർഷനുമെത്തുന്നു. പബ്​ജി, കോൾ ഓഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപൺ വേൾഡ്​ ഗെയിമായെത്തുന്ന ഡിവിഷ​െൻറ മൊബൈൽ വകഭേദത്തി​െൻറ പേര്​ 'ദ ഡിവിഷൻ റീസർജൻസ്​' എന്നാണ്​. ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ ഗെയിം സൗജന്യമായി തന്നെ കളിക്കാൻ സാധിക്കും.

റീസർജൻസി​െൻറ അപകടകരമായ ലോകം കാണിക്കുന്ന ഒരു കിടിലൻ ട്രെയിലറിനൊപ്പമാണ്​ 'ദ ഡിവിഷൻ റീസർജൻസി'​െൻറ ഔദ്യോഗിക പ്രഖ്യാപനം യുബിസോഫ്​റ്റ്​ നടത്തിയത്​.

Full View

മിഷൻ

ന്യൂയോർക്ക് സിറ്റിയിൽ വിന്യസിച്ചിരിക്കുന്ന സ്ട്രാറ്റജിക് ഹോംലാൻഡ് ഡിവിഷൻ (SHD) ഏജന്റുമാരായിട്ടായിരിക്കും ഗെയിമർമാർ പ്രവർത്തിക്കുക. "ദി ഫ്രീമെൻ" എന്ന വിമത ഗ്രൂപ്പി​െൻറ കൈയ്യിലകപ്പെട്ട സമൂഹത്തെ തിരികെ കൊണ്ടുവരലും പൗരന്മാരെ രക്ഷിക്കലുമാണ്​ ഏജൻറുമാരുടെ ഡ്യൂട്ടി. ഗെയിമർമാർ നഗരത്തിലെ ഓരോ ബ്ലോക്കുകളുടെയും നിയന്ത്രണം സ്വന്തമാക്കിക്കൊണ്ടാണ്​ മുന്നേറേണ്ടത്​. എന്തായാലും ഡിവിഷൻ എന്ന ഐക്കോണിക്​ ഗെയിമിനെ മൊബൈൽ ഗെയിം ഫോർമാറ്റിലേക്ക്​ പറിച്ചുനടു​േമ്പാഴുള്ള മാറ്റം കാണാനായി കാത്തിരിക്കുകയാണ്​ ആരാധകരും ഗെയിമർമാരും.

ഗെയിമി​െൻറ റിലീസിങ്​ ഡേറ്റ്​ പുറത്തുവിട്ടിട്ടില്ല. ഈ വർഷത്തിനുള്ളിൽ തന്നെ എത്തിയേക്കുമെന്നാണ്​ സൂചന. കാത്തിരിക്കാൻ വയ്യാത്തവർക്കായി യുബിസോഫ്​റ്റി​െൻറ ഒഫീഷ്യൽ വെബ്​സൈറ്റിൽ പോയി ഗെയിമി​െൻറ ആദ്യത്തെ ആൽഫ ടെസ്​റ്റർമാരാകാനായി സൈൻ-അപ്​ ചെയ്യാവുന്നതാണ്​. 

Tags:    
News Summary - Ubisoft's The Division Mobile Game is Officially On The Way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.